താലിബാന്‍ തീവ്രവാദികള്‍ പാക് ജയില്‍ ആക്രമിച്ച് 243 പേരെ രക്ഷപ്പെടുത്തി
വടക്ക് പടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ ദേരാ ഇസ്മയില്‍ ഖാന്‍ നഗരത്തില്‍ താലിബാന്‍ തീവ്രവാദികള്‍ ജയില്‍ ആക്രമിച്ച് 243 തടവുകാരെ രക്ഷപ്പെടുത്തി. പൊലീസ് വേഷത്തിലെത്തിയ തീവ്രവാദികള്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ ശേഷമാണ് തടവുകാരെ രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ആക്രമണം. രക്ഷപ്പെട്ട 243 തടവുകാരില്‍ 6 പേരെ മാത്രമേ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളൂ. രക്ഷപ്പെട്ടവരില്‍ 30 പേര്‍ കൊടും ക്രിമിനലുകളാണ്. ചെറുബോംബുകള്‍ ഉപയോഗിച്ച് ജയിലിന്റെ മതില്‍ക്കെട്ട് പൊളിച്ചാണ് തീവ്രവാദികള്‍ ജയിലിനുള്ളില്‍ പ്രവേശിച്ചത്.
തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് മരിക്കൂറോളം നീണ്ട ഏറ്റുമുട്ടലിന് ശേഷമാണ് തടവുകാരെയും കൊണ്ട് തീവ്രവാദികള്‍ രക്ഷപ്പെട്ടത്. ആക്രമണത്തെ തുടര്‍ന്ന് ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha