എന്നാലും ഇത് ഇത്തിരി കടുത്തു പോയി ..ഉത്തരകൊറിയയില്‍ ചിരിനിരോധിച്ചു, കരച്ചിലും....ഇനി കരയാനും ചിരിക്കാനും പൗരന് അവകാശം ഇല്ല ...ഇനി ആരെങ്കിലും നിയമം തെറ്റിക്കുന്നുണ്ടോ എന്ന് നോക്കാൻ രഹസ്യപൊലീസുമുണ്ട് ..
ഉത്തര കൊറിയയുടെ മുന്‍ ഭരണാധികാരിയായിരുന്ന കിം ജോങ് ഇല്ലിന്റെ പത്താം ചരമ വാര്‍ഷിക ത്തിന്റെ ഭാഗമായി രാജ്യത്ത് പതിനൊന്ന് ദിവസത്തേക്ക് ഔദ്യോഗിക ദു:ഖാചരണമാണ് ..ഇതിന്റെ ഭാഗമായി രാജ്യത്തു നടപ്പിലാക്കിയ വമ്പൻ നിയന്ത്രണങ്ങൾ കേട്ടാൽ കരയണോ ചിരിക്കണോ എന്നറിയാത്ത അവസ്ഥയിലെത്തും.
ഉത്തര കൊറിയയില്‍ കിം ജോങ് ഉനിന്റെ ഏകാധിപത്യ ഭരണമാണെന്ന് എല്ലാവര്‍ക്കും അറിയാം. കിം ജോങ് ഉൻ നടപ്പിലാക്കുന്നതെല്ലാം തലതിരിഞ്ഞ നയങ്ങള്‍ ആണെന്നും എല്ലാവര്‍ക്കും അറിയാം. എന്നാൽ ഇപ്പോൾ കിം പ്രഖ്യാപിച്ചത് ഇത്തിരി കടുത്ത നിയമം ആയിപോയി .
ഉത്തര കൊറിയയില്‍ ഇനി പത്തുദിവസത്തേക്ക് ചിരിക്കാന്‍പാടില്ല, ചിരിക്കാന്‍ മാത്രമല്ല ഉറക്കെ കരയാനും പാടില്ല. ശരിക്കും ഉത്തര കൊറിയക്കാര്‍ കുടുങ്ങിയിരിക്കുകയാണ്. ഇത് ആരും പാലിക്കാൻ പോകുന്നില്ല എന്ന് പറയാൻ വരട്ടെ... .നിയമം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ രഹസ്യപൊലീസിനെയും നിയമിച്ചു കഴിഞ്ഞു കിം
ഷോപ്പിംഗിനോ മദ്യപിക്കുന്നതിനോ അനുവാദമില്ല. വ്യായാമങ്ങള്‍ നടത്തുന്നതിന് പോലും വിലക്കാണ്. അവശ്യ സാധനങ്ങളുടെ വില്പനയ്ക്കും വിലക്കുണ്ട്. തെരുവോരങ്ങളില്‍ വില്‍പ്പന നടത്താനോ മറ്റ് വ്യാപാര കേന്ദ്രങ്ങളില്‍ എന്തെങ്കിലും വാങ്ങാനോ സാധ്യമല്ല. ഇക്കാര്യങ്ങളൊക്കെ അതിര്‍ത്തിയില്‍ താമസിക്കുന്ന ഒരു ഉത്തര കൊറിയന്‍ വംശജനില്‍ നിന്നാണ് പുറത്തെത്തിയത്.. എന്തായാലും ഒരു രാജ്യത്തും കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യങ്ങളാണ് ഉത്തര കൊറിയയില്‍ നടക്കുന്നത്.
ഇതിനു മുൻപും ഇത്തരം തലതിരിഞ്ഞ നിയമങ്ങൾ കിം കൊണ്ടുവന്നിരുന്നു. അപ്പോഴൊക്കെ ചിലരെങ്കിലും ഇവ പാലിക്കുന്നതിൽ വീഴ്ചവരുത്തിയിരുന്നു. എന്നാൽ കിംമിന്റെ രഹസ്യപൊലീസിന്റെ ശ്രദ്ധയിൽ പെട്ടാൽ പിന്നെ അവരെ പോലീസും സൈന്യവും ചേര്‍ന്ന് പിടിച്ച് കൊണ്ടുപോകാറാണ് പതിവ് . പിന്നെ ഇവരെ ആരെയും ജനങ്ങള്‍ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല. . തടവിലാണോ കൊലപ്പെടുത്തിയോ എന്ന് പോലും വ്യക്തമല്ല.
അതിനാൽ തന്നെ ഇപ്പോൾ ജനങ്ങളെല്ലാം ഭയന്നിരിക്കുകയാണ് ..കരയാതെ ,ചിരിക്കാതെ എങ്ങനെ പത്തുദിവസം പിടിച്ചുനിൽക്കും എന്നറിയാത്ത വേവലാതിയിലാണ് ഉത്തര കൊറിയൻ ജനത
https://www.facebook.com/Malayalivartha