പൗരന്മാരെ നിരീക്ഷിക്കാന്‍ നടപടി; ന്യൂസിലാന്റ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക്ചെയ്തു
ന്യൂസിലാന്റ് പ്രധാനമന്ത്രി ജോണ്‍ കീയുടെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്കര്‍മാര്‍ തകര്‍ത്തു. അനോണിമസ് ന്യൂസിലാന്റ് എന്ന ഹാക്കര്‍മാരുടെ സംഘടനയാണ് വെബ്സൈറ്റ് ഹാക്ക്ചെയ്തത്. രാജ്യത്തെ ജനങ്ങളെ രഹസ്യമായി നിരീക്ഷിക്കാന്‍ ഇന്റലിജന്‍സ് ഏജന്‍സിക്ക് സര്‍ക്കാര്‍ അധികാരം നല്കാന് തീരുമാനിച്ചതിലുള്ള പ്രതിഷേധമായാണ് സൈറ്റ് ഹാക്ക് ചെയ്തത്. എന്നാല്‍ വളരെ ശ്രമപ്പെട്ടാണെങ്കിലും സൈബര്‍ വിദഗ്ധര്‍ വെബ്സൈറ്റ് പുനസ്ഥാപിച്ചു. പൗരന്മാരെ രഹസ്യമായി നിരീക്ഷിക്കുന്നതിനുള്ള ബില്ലിനെതിരെ ന്യൂസിലാന്റില്‍ വന്‍ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. പൗരന്മാരെ പീഡിപ്പിക്കുന്ന നടപടിയാണ് ഇതെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം.
https://www.facebook.com/Malayalivartha