ബ്രാഡ്‌ലി മാനിംഗിന് 136 വര്‍ഷത്തെ തടവുശിക്ഷ
വിക്കിലീക്‌സിന് രേഖകള്‍ ചോര്‍ത്തിക്കൊടുത്ത യുഎസ് സൈനികന്‍ ബ്രാഡ്‌ലി മാനിംഗിന് 136 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. 20 കേസുകളില്‍ മാനിംഗ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍, രാജ്യത്തിന്റെ ശത്രുവിനെ സഹായിച്ചുവെന്ന കുറ്റത്തില്‍നിന്ന് അദ്ദേഹത്തെ വിമുക്തനാക്കി. ഈ കുറ്റം ചുമത്തിയാല്‍ പരോളില്ലാതെ ജീവപര്യന്തമാകുമായിരുന്നു ശിക്ഷ. ഇറാഖ്,അഫ്‌ഗാന്‍ യുദ്ധങ്ങളെക്കുറിച്ചുള്ള 7,00,000 റിപ്പോര്‍ട്ടുകള്‍, യുഎസ് നയതന്ത്രകാര്യാലയങ്ങള്‍ അയച്ച സന്ദേശങ്ങള്‍, വീഡിയോ എന്നിവ വിക്കിലീക്‌സിനു ചോര്‍ത്തിക്കൊടുത്തെന്നാണ് 25കാരനായ മാനിംഗിനെതിരേയുള്ള ആരോപണം. ചാരവൃത്തി, കംപ്യൂട്ടര്‍രേഖകളിലെ തിരിമറി, സൈനികനിയമ ലംഘനം എന്നീ കുറ്റങ്ങള്‍ അദ്ദേഹം ചെയ്‌തിട്ടുണ്ടെന്നു കോടതി നിരീക്ഷിച്ചു
https://www.facebook.com/Malayalivartha