സിറിയയില്‍ സ്‌ഫോടനത്തില്‍ നാല്‍പതോളം പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ സ്‌ഫോടനത്തില്‍ നാല്‍പതോളം മരണം. ആയുധശാലയിലാണ് സ്‌ഫോടനമുണ്ടായത്. സെന്‍ട്രല്‍ സിറിയയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോംസ് നഗരത്തിലെ വാദി അല്‍ സഹാബ് ജില്ലയിലെ ആയുധശാലയിലാണ് അപകടമുണ്ടായത്. വിമതരുടെ റോക്കറ്റ് ആക്രമണത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സര്‍ക്കാര്‍ അനുകൂല സായുധസംഘമായിരുന്നു ആയുധശാല നിയന്ത്രിച്ചിരുന്നത്. നൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സിറിയയില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷക സംഘം അറിയിച്ചു.
https://www.facebook.com/Malayalivartha