സ്‌നോഡന് അഭയം നല്‍കി; റഷ്യ-അമേരിക്ക ബന്ധം വഷളാകുന്നു
അമേരിക്ക രഹസ്യങ്ങള്‍ ചോര്‍ത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവിട്ട എഡ്വേര്‍ഡ് സ്‌നോഡന് റഷ്യ രാഷ്ട്രീയ അഭയം നല്‍കിയതോടെ അമേരിക്ക-റഷ്യ ബന്ധം വഷളാകുന്നു. റഷ്യയുമായുള്ള ബന്ധത്തെക്കുറിച്ച് പുനര്‍വിചിന്തനം ആവശ്യമാണെന്ന് അമേരിക്ക വ്യക്തമാക്കി.
റഷ്യയുടെ തീരുമാനം നിരാശപ്പെടുത്തുന്നതാണ്. സ്‌നോഡനെ അമേരിക്കയക്ക് കൈമാറുകയായിരുന്നു റഷ്യ ചെയ്യേണ്ടിയിരുന്നതെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. സ്‌നോഡന്‍ മോസ്‌കോ വിമാനത്താവളത്തില്‍ നിന്നും റഷ്യയിലേക്ക് കടന്നുവെന്ന വാര്‍ത്ത വന്നതിനുശേഷം അമേരിക്കയുടെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്. സ്‌നോഡനെ കൈമാറണമെന്ന് റഷ്യയോട് അമേരിക്ക ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. സ്‌നോഡന് അഭയം നല്‍കുന്ന വിവരം റഷ്യ അറിയിക്കാതിരുന്നതും അമേരിക്കയുടെ എതിര്‍പ്പിന്റെ മൂര്‍ച്ച കൂട്ടുന്നു. ആവശ്യമായ രേഖകള്‍ ലഭിച്ചതോടെ സ്‌നോഡന്‍ റഷ്യന്‍ മേഖലയിലേക്ക് കടന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തന്നെയാണ് വ്യക്തമാക്കിയത്.
ഹോംങ്കോങ്ങില്‍ നിന്നും ജൂണ്‍ 23നാണ് സ്‌നോഡന്‍ റഷ്യയില്‍ രാഷ്ട്രീയാഭയം തേടിയത്. സ്‌നോഡന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാന്‍ റഷ്യയിലെ ഫെഡറല്‍ മൈഗ്രേഷന്‍ സര്‍വീസ് മൂന്നുമാസം സമയം എടുത്തേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആഴ്ചകള്‍ക്കുള്ളില്‍ റഷ്യ സ്‌നോഡന് അനുകൂലമായി തീരുമാനമെടുക്കുകയായിരുന്നു. ഒരു വര്‍ഷത്തേക്കാണ് റഷ്യ സ്‌നോഡന് അഭയം നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha