അല്‍ഖ്വയ്‌ദ ഭീഷണി; അമേരിക്കന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ലോകമെമ്പാടുമുള്ള അമേരിക്കന്‍ പൗരന്‍മാരോട് ജാഗ്രത പുലര്‍ത്താന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. അല്‍ഖ്വയ്‌ദയുടെ ആക്രമണ ഭീഷണിയെ തുടര്‍ന്നാണിത്. പശ്ചിമേഷ്യയിലും വടക്കന്‍ ആഫ്രിക്കയിലുമാണ് ആക്രമണ ഭീഷണി കൂടുതലുള്ളതെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഓഗസ്റ്റ് 31 വരെയാണ് ജാഗ്രതാ നിര്‍ദേശം. യാത്രാവേളയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നാണ് അമേരിക്കന്‍ നിര്‍ദേശം.
പൗരന്‍മാരുടെ സുരക്ഷ സംബന്ധിച്ച് എല്ലാവിധ നടപടികളും കൈക്കൊള്ളണമെന്ന് പ്രസിഡന്റ് ബരാക് ഒബാമ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുസ്ലിം രാജ്യങ്ങളിലെ തങ്ങളുടെ എംബസികള്‍ ഞായറാഴ്‌ച അടച്ചിടുമെന്ന് അമേരിക്ക കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha