അഫ്‌ഗാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപമുണ്ടായ സ്‌ഫോടനത്തില്‍ 10 മരണം
അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. സ്‌ഫോടനത്തില്‍ പത്തുപേര്‍ കൊല്ലപ്പെടുകയും ഇരുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ജലാലബാദിലെ കോണ്‍സുലേറ്റിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. എന്നാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരാണ്. കോണ്‍സുലേറ്റിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രാവിലെ ഒമ്പതുമണിക്കാണ് കോണ്‍സുലേറ്റിന് 20 മീറ്റര്‍ അകലെ സ്‌ഫോടനം ഉണ്ടായത്. ചാവേറുകള്‍ കാറിലെത്തിയാണ് സ്‌ഫോടനം നടത്തിയത്. എന്നാല്‍ സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
https://www.facebook.com/Malayalivartha