തവാക്കുള്‍ കര്‍മാന് ഈജിപ്‌തില്‍ വിലക്ക്
നോബല്‍ സമ്മാന ജേതാവും യമനിലെ സാമൂഹ്യപ്രവര്‍ത്തകയുമായ തവാക്കുള്‍ കര്‍മാനെ ജൗജിപ്‌തില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. കര്‍മാനെ അധികൃതര്‍ വന്ന വീമാനത്തില്‍ തന്നെ തിരിച്ചയച്ചു. സ്ഥാനഭൃഷ്ടനാക്കപ്പെട്ട മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അനുകൂലിക്കുന്ന വ്യക്തിയാണ് കര്‍മാന്‍. ഇതാണ് പ്രവേശനം നിഷേധിച്ചതിന്റെ കാരണം എന്നാണ് വിലയിരുത്തുന്നത്. രാജ്യത്ത് പ്രവേശനം നിഷേധിച്ചവരുടെ കൂട്ടത്തില്‍ കര്‍മാന്റെ പേരും ഉണ്ട് എന്നു മാത്രമാണ് അധികൃതരുടെ വിശദീകരണം. മുര്‍സിയെ അധികാരത്തില്‍ തിരികെയെത്തിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളില്‍ കര്‍മാന്‍ പങ്കാളിയായിരുന്നെന്നും അതാണ് അവരെ രാജ്യത്ത് പ്രവേശിക്കാന്‍ അനുവദിക്കാത്തത് എന്നാണ് മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പറയുന്നത്. മുര്‍സി അനുകൂലികള്‍ക്ക് കര്‍മാന്‍ നേരത്തെ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha