റഷ്യൻ സേന യുക്രെയിനിൽ... മഹാവിനാശകാരിയായ മറ്റൊരു യുദ്ധം ആസന്നമോ ? രണ്ടു ലോകമഹായുദ്ധങ്ങളുടെ ദുരിതമറിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിച്ച യൂറോപ്പിന്റെ മണ്ണ് വീണ്ടും മനുഷ്യരക്തം വീണ് ചുവക്കാൻ പോകുന്നു എന്ന ഭീതിയിൽ ലോകരാജ്യങ്ങൾ .. ഉപരോധം പ്രഖ്യാപിച്ച് ബ്രിട്ടൻ, കടുത്ത നടപടിക്ക് യു എസ്... ലോകത്തിന്റെ ഭാവി ഇനി പുട്ടിൻ തീരുമാനിയ്ക്കും ?
റഷ്യ സൈനിക നടപടിയിലേക്ക് ..മഹാ വിനാശകാരിയായ മറ്റൊരു യുദ്ധത്തിനുകൂടി സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ഭീതിയിൽ ലോകശ്രദ്ധ മുഴുവൻ റഷ്യയിലേക്ക് തിരിയുന്നു.. രണ്ടുമഹായുദ്ധങ്ങളുടെ ദുരിതമറിഞ്ഞ് സമാധാനത്തിന്റെ പാത സ്വീകരിച്ച യൂറോപ്പിന്റെ മണ്ണ് വീണ്ടും മനുഷ്യ രക്തം വീണു ചുവക്കാൻ പോകുന്നു എന്നുള്ള അതി ഭീതിതമായ വാർത്ത പുറത്തുവരുന്നു...
ഇത്രയും നാൾ ആഭ്യന്തര യുദ്ധമായിരുന്നെങ്കിൽ ഇനിയത് റഷ്യയുടെ സൈനിക നടപടിയിലേക്ക് നീങ്ങിത്തുടങ്ങും .ലോകരാജ്യങ്ങളുടെ അഭ്യർത്ഥനകളെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് റഷ്യൻ ഏകാധിപതിയായ വ്ലാദിമിർ പുടിൻ ഉക്രൈനിൽ പതിനായിരത്തോളം വരുന്ന സൈനികരെ എത്തിച്ചിരിക്കുകയാണ്
തിങ്കളാഴ്ച രാത്രി തന്നെ ടാങ്കുകൾ ഉൾപ്പെടെ വൻസന്നാഹവുമായി യുക്രെയിൻ മണ്ണിൽ കടന്ന റഷ്യൻ സൈന്യം, ഡൊണെസ്ക്, ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകൾ താവളമാക്കി വൈകാതെ പൂർണ തോതിലുള്ള ആക്രമണത്തിനു മുതിർന്നേക്കുമെന്നാണ് വിലയിരുത്തൽ
എന്നാൽ പുട്ടിനു ഒരു യുദ്ധ പ്രഖ്യാപനം നടത്തണമെങ്കിൽ പാർലമെന്റിന്റെ അനുമതി ആവശ്യമാണ് . നേരത്തേ റഷ്യൻ പാർലമെന്റിന്റെ ഉപരിസഭ ഐക്യകണ്ഠമായാണ് ഉക്രെയിനിലെ വിമതരുടെ സ്വാധീനമേഖലകളിലേക്ക് സൈന്യത്തെ അയയ്ക്കാൻ പുടിന് അനുമതി നൽകിയത്
മാസങ്ങളായി യുക്രെയിൻ അതിർത്തികളിൽ റഷ്യ ഒന്നര ലക്ഷത്തിലേറെ സൈനികരെ വിന്യസിച്ചിരിക്കുകയാണ് .. വിമതരുടെ സായുധ കലാപത്തിന് എട്ടു വർഷമായി പിന്തുണയും നൽകി വന്നു.റഷ്യൻ അധിനിവേശത്തിനു മുന്നോടിയായി ഡൊണെസ്‌കിലെയും ലുഹാൻസ്‌കിലെയും ജനങ്ങളെ ഒരാഴ്‌ചയായി റഷ്യയിലേക്ക് ഒഴിപ്പിക്കുകയായിരുന്നു.ഇതിനായി ജനങ്ങൾക്ക് തിരക്കിട്ട് റഷ്യൻ പാസ്പോർട്ട് നൽകി
സമാധാനപാലനം എന്ന റഷ്യൻ വിശദീകരണം അസംബന്ധമെന്നു പറഞ്ഞ് തള്ളിയ അമേരിക്ക, യുദ്ധത്തിനുള്ള ഒരുക്കമാണ് റഷ്യ നടത്തുന്നതെന്ന് ആരോപിച്ചു.സ്ഥിതി നേരിടാൻ യുക്രെയിൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി ആഗോള സഖ്യകക്ഷികളുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്
ഡൊണെസ്ക്, ലുഹാൻസ്ക് എന്നീ വിമത പ്രവിശ്യകൾ താവളമാക്കി വൈകാതെ പൂർണ തോതിലുള്ള ആക്രമണത്തിനു മുതിർന്നേക്കുമെന്നാണ് അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്. സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ സൈനിക നടപടിയിൽ താക്കീതെന്ന പോലെ ബ്രിട്ടൻ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി
സമാധാനപാലനത്തിനെന്ന പേരിലുള്ള റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന്റെ സൈനിക നടപടിയിൽ താക്കീതെന്ന പോലെ ബ്രിട്ടൻ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം ഏർപ്പെടുത്തി..റഷ്യൻ അതിസമ്പന്നരുടെ ബ്രിട്ടനിലെ സമ്പാദ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ട് .അതിനിടെ, യുക്രെയിനിലെ വിമത മേഖലകളിൽ അമേരിക്കൻ നിക്ഷേപവും വ്യാപാരവും വിലക്കുന്ന ഉത്തരവിൽ ബൈഡനും ഒപ്പിട്ടു
പുടിന്റെ സ്വപ്ന പദ്ധതിയായിരുന്ന നോർഡ് സ്ട്രീം 2 ഗ്യാസ് പൈപ്പ് പദ്ധതി പൂർണ്ണമായും നിർത്തലാക്കുകൊണ്ട് ജർമ്മനിയായിരുന്നു യൂറോപ്യൻ രാജ്യങ്ങളിൽ ആദ്യമായി പ്രതികരണം അറിയിച്ചത്. ഇത് ജർമ്മനിയുടെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുമെങ്കിലും, അതിലധികം സാമ്പത്തിക നഷ്ടം ഉണ്ടാവുക റഷ്യയ്ക്കായിരിക്കും.
അതിനുശേഷമാണ് ബോറിസ് ജോൺസൺ അഞ്ച് റഷ്യൻ ബാങ്കുകൾക്ക് ഉപരോധം പ്രഖ്യാപിച്ചത്. റോസ്സിയ, ഐ എസ് ബാങ്ക്, ജനറൽ ബാങ്ക്, പ്രോംസ്വായാസ് ബാങ്ക്, ബ്ലാക്ക് സീ ബാങ്ക് എന്നിവയ്ക്കാണ് ബ്രിട്ടൻ ഉപരോധം ഏർപ്പെടുത്തിയത്. അതോടൊപ്പം മൂന്ന് റഷ്യൻ അതിസമ്പന്നർക്കും ഉപരോധം ഏർപ്പെടുത്തി. ഇത് ആദ്യത്തെ പടി മാത്രമാണെന്നും ബോറിസ് ജോൺസൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
ലോകരാജ്യങ്ങളെല്ലാം റഷ്യയ്ക്ക് ഉപരോധമേർപ്പെടുത്തിക്കഴിഞ്ഞു. ഇനി പുടിൻ തീരുമാനിക്കുന്നതുപോലെയാണ് യുക്രൈനിൽ സംഭവിയ്ക്കുന്നത്.. മൂന്നാമതൊരു ലോക മഹായുദ്ധത്തിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടരുതേ എന്ന പ്രാർത്ഥനയിലാണ് ലോക രാജ്യങ്ങൾ
https://www.facebook.com/Malayalivartha