ഇന്തോനേഷ്യയില്‍ ബുദ്ധക്ഷേത്രത്തില്‍ സ്‌ഫോടനം
ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലുള്ള ഏകയാന ബുദ്ധക്ഷേത്രത്തില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരു സുരക്ഷാ ഉദ്യാഗസ്ഥനു പരിക്കേറ്റു. പ്രഹരശേഷി കുറഞ്ഞ ഒന്നിലധികം ബോംബുകള്‍ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. പൊട്ടാത്ത ബോംബുകള്‍ കണ്ടെടുത്തതായി പോലീസ് ഡിക്‌ടറ്റീവ് മേധാവി വ്യക്തമാക്കി. ക്ഷേത്രത്തിനു നിസാര തകരാര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. സംഭവവുമായി ബന്ധപ്പെട്ടു ഇതുവരെ ആരേയും അറസ്‌റ്റ് ചെയ്‌തിട്ടില്ല. സ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന്റെ സുരക്ഷ ശക്തമാക്കി.
https://www.facebook.com/Malayalivartha