96 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ്..പരിഭ്രാന്തരായി ജനം ... എല്ലായിടത്തും കൂട്ട പാലായനം..യുക്രൈനെ സഹായിക്കാന്‍ ആയുധങ്ങളുമായി എത്തില്ലെന്ന് അമേരിക്ക..ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി ഉക്രൈന്‍ സൈന്യം
അമേരിക്കന്‍ ഇന്റലിജന്‍സ് പറയുന്നു 96 ദിവസത്തിനുള്ളില്‍ യുദ്ധം അവസാനിക്കുമെന്ന്. തികച്ചും ഏക പക്ഷീയമായ ആക്രമണങ്ങളാണ് യുക്രൈനില്‍ നടക്കുന്നത്. ജനങ്ങളെല്ലാം പരിഭ്രാന്തരാണ്. എല്ലായിടത്തും കൂട്ട പാലായനം. എന്നാല്‍ അമേരിക്കന്‍ അമേരിക്കന്‍ സൈന്യം അതിര്‍ത്തിയിക്ക് വെളിയില്‍ നാറ്റൊ സഖ്യ രാജ്യങ്ങളെ മാത്രം സംരക്ഷിക്കാന്‍ നിലകൊള്ളുന്നു. ഇതിനിടയില്‍ യുക്രൈനെ സഹായിക്കാന്‍ ആയുധങ്ങളുമായി എത്തില്ലെന്ന് അമേരിക്കയും അറിയിച്ചു. ഒന്നും ചെയ്യാനാകാതെ നിസ്സഹായരാണ് ഉക്രൈന്‍ സൈന്യം. അതേസമയം തന്നെ റഷ്യന്‍ സൈന്യം ഉടന്‍ തലസ്ഥാനം കീഴടക്കും എന്ന വാര്‍ത്ത പുറത്തുവിടുകയാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍.
അതേസമയം അമേരിക്കയുടെ ലക്ഷ്യം കടുത്ത സാമ്പത്തീക ഉപരോധം കൊണ്ടുവന്ന് റഷ്യന്‍ കറന്‍സി, റൂബിള്‍ എന്നിവ ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും ദുര്‍ബലാവസ്ഥയിലാക്കുകയാണ് എന്നതാണ്. എന്നാല്‍ ഇവിടെയാണ് ചൈന ഇറങ്ങുന്നത്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഉപരോധം കൊണ്ടുവന്നാല്‍ ചൈന റഷ്യയ്‌ക്കൊരു വലിയ വിപണി തുറന്നിടുന്നുണ്ട്. എല്ലാ കാര്യങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ ചൈന രംഗത്തുള്ളതിന്റെ ആത്മ വിശ്വാസത്തിലാണ് പുടിന്റെ ഈ നീക്കങ്ങള്‍..
എന്തായാലും ഉക്രൈന് ഇനി ഒന്നും ചെയ്യാനില്ല... അല്ലെങ്കില്‍ മറ്റെന്തെങ്കിലും അത്ഭുതം സംഭവിക്കണം... റഷ്യയുടെ അധിനിവേശം അതിന്റെ മൂര്‍ധന്യത്തിലെത്തിനില്‍ക്കെ ജനങ്ങളോട് രാജ്യത്തെ സംരക്ഷിക്കാന്‍ ആയുധം കയ്യിലെടുക്കാന്‍ ആഹ്വാനം ചെയ്ത് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിര്‍ സെലെന്‍സ്‌കി. റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കെ രാജ്യത്തിനായി തെരുവില്‍ പോരാടാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും യുക്രൈന്‍ സര്‍ക്കാര്‍ ആയുധം നല്‍കുമെന്നും വൊളോദിമിര്‍ സെലെന്‍സ്‌കി ട്വിറ്ററിലൂടെ വ്യക്തമാക്കി.
'രാജ്യത്തെ പ്രതിരോധിക്കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഞങ്ങള്‍ ആയുധങ്ങള്‍ നല്‍കും. പിന്തുണയ്ക്കാന്‍ തയ്യാറെടുക്കുക'- സെലെന്‍സ്‌കി ട്വീറ്റ് ചെയ്തു. സന്നദ്ധരായ ജനങ്ങള്‍ക്ക് ആയുധം നല്‍കുമെന്നും അതിന് ആവശ്യമായ നിയമപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുമെന്നും സെലെന്‍സ്‌കി മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
പതിനെട്ടിനും അറുപതിനുമിടയില്‍ പ്രായമുള്ള പുരുഷന്‍മാര്‍ രാജ്യം വിടരുതെന്നും യുക്രൈന്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. യുദ്ധം രൂക്ഷമായ യുക്രൈന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പലായനം നടക്കുകയാണ്. ഒരുലക്ഷം പേര്‍ പലായനം ചെയ്തതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നേരത്തെ റഷ്യയുടെ എല്ലാ സഖ്യ രാജ്യങ്ങളുമായുമുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാന്‍ യുക്രൈന്‍ തീരുമാനിച്ചിരുന്നു. നിലവില്‍ യുക്രൈന്റെ എല്ലാ പ്രധാന നഗരങ്ങളും കടുത്ത റഷ്യന്‍ ആക്രമണം നേരിടുകയാണ്. കീവ് ലക്ഷമാക്കി റഷ്യന്‍ സൈന്യം നീങ്ങുന്നതായാണ് വിവരം. ഏത് സമയവും യുക്രൈന്‍ തലസ്ഥാനം റഷ്യ കീഴടക്കിയേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ 137 ആളുകള്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ ഔദ്യോഗികമായി സ്ഥിരീകരിച്ച് കഴിഞ്ഞു.
യുക്രൈന്‍ നാറ്റോയിലെ 27 രാജ്യങ്ങളോടും ഉള്‍പ്പടെ സഹായം തേടിയിരുന്നുവെന്നും എന്നാല്‍ ആരും സഹായിക്കാന്‍ തയ്യാറായില്ലെന്നും സെലെന്‍സ്‌കി വ്യക്തമാക്കിയിരുന്നു. അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ സൈന്യത്തെ അയക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് ജനങ്ങള്‍ക്ക് ആയുധം നല്‍കുന്നതുള്‍പ്പടെ അവസാന പ്രതിരോധങ്ങളിലേക്ക് നീങ്ങാന്‍ യുക്രൈനെ പ്രേരിപ്പിച്ചത്.
സഖ്യകക്ഷികള്‍ക്കെല്ലാം ഭയമാണെന്നും റഷ്യയുടെ ലക്ഷ്യം താനാണെന്നുമാണ് സെലെന്‍സ്‌കി രാജ്യത്തെ അഭിസംബോധന ചെയ്ത് പറഞ്ഞത്. റഷ്യന്‍ അട്ടിമറി സംഘങ്ങള്‍ കീവില്‍ പ്രവേശിച്ചുവെന്നും യുക്രൈന്‍ പ്രസിഡന്റ് തന്റെ ജനതയ്ക്ക് മുന്നറിയിപ്പ് നല്‍കി.
https://www.facebook.com/Malayalivartha