'തീ മഴ പെയ്യിക്കും രാക്ഷസൻ' ഉക്രൈനിന് നേരെ പാഞ്ഞെത്തി...അമേരിക്ക പോലും കിടുകിടാ വിറച്ചു.. അൽഖ്വയ്ദ ഭയക്കുന്ന കാലിബർ.. രാജ്യം ചോരക്കളമാകും
യുദ്ധമുഖത്ത് തീപാറും പോരാട്ടവുമായി റഷ്യ യുക്രൈനെതിരെ ആളിക്കത്തുകയാണ്. സമാനതകളില്ലാത്ത അക്രമമാണ് ലോകം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. റഷ്യൻ പ്രസിഡന്റ് പുടിന്റെ ഒരൊറ്റ ആജ്ഞ പുറത്തുവന്നതോടെയാണ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. ഇപ്പോളിതാ യുദ്ധമുഖത്ത് തെറിച്ചു നിൽക്കുകയാണ് റഷ്യ..വീണ്ടും കീവിൽ വൻ സ്ഫോടന ശബ്‌ദം കേട്ടതായി സി എൻ എൻ റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.ഇതോടെ രണ്ടാം ദിവസ അക്രമങ്ങൾ റഷ്യ ആരംഭിച്ചിരിക്കുകയാണ് എന്ന് വേണം കരുതാൻ..ഉക്രൈനിൽ ഒരു ഉഗ്ര സ്ഫോടന ശബ്‌ദം കേട്ടതായാണ് റിപ്പോർട്ടുകൾ..
ഉക്രൈനെ ആക്രമിക്കാൻ റഷ്യ പ്രയോഗിക്കുന്നത് അത്യാധുനിക മിസൈലുകളാണ്.
റഷ്യയുടെ എക്കാലത്തേയും മികച്ച ക്രൂസ് മിസൈലുകളിൽ ഒന്നായ കാലിബറിന്റെ വിവിധ വേരിയന്റുകളാണ് യുക്രെയ്നിലെ സൈനിക താവളങ്ങൾ, വിമാനത്താവളങ്ങൾ, മറ്റു കേന്ദ്രങ്ങളും തകർക്കാൻ പ്രയോഗിച്ചത് എന്നാണ് പ്രാഥമിക റിപ്പോർട്ട്. അമേരിക്കൻ നിർമിത ടോമാഹോക്കിന്റെ എതിരാളിയായി റഷ്യ വികസിപ്പിച്ചെടുത്ത ദീർഘദൂര ക്രൂസ് മിസൈലാണ് കാലിബർ.
1990-കളിൽ വികസിപ്പിച്ചെടുക്കുകയും 2015-ൽ ആദ്യമായി യുദ്ധത്തിൽ ഉപയോഗിക്കുകയും ചെയ്‌ത കലിബർ കപ്പലുകൾക്കോ അന്തർവാഹിനികൾക്കോ കരസേനയ്‌ക്കോ വിക്ഷേപിക്കാൻ കഴിയും. പോര്‍വിമാനങ്ങളിൽ നിന്ന് വിക്ഷേപിക്കാവുന്നതിന്റെ കാലിബർ പതിപ്പുകള്‍ പരീക്ഷണത്തിലാണ്.
2017 ൽ സിറിയയിലെ ഭീകരകേന്ദ്രങ്ങൾ തകര്‍ക്കാൻ റഷ്യ കാലിബർ ക്രൂസ് മിസൈലുകൾ ഉപയോഗിച്ചിരുന്നു. അന്ന് കടലിൽ നിന്നായിരുന്നു ആക്രമണം നടത്തിയത്. യുദ്ധക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഉപയോഗിച്ചായിരുന്നു സിറിയയിലെ ഭീകരരുടെ താവളമായ പാൽമിറ തകർത്തത്.
വർഷങ്ങൾക്ക് മുന്‍പ് സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂസ് മിസൈലുകൾ തന്നെയാണ് ഇപ്പോഴും റഷ്യയുടെ പ്രധാന ആയുധം. കാരണം 2,000 കിലോമീറ്റർ വരെ ഇവയ്ക്കു താണ്ടാനാകുമെന്നതു തന്നെ. ടാര്‍ഗറ്റിനെ അനുസരിച്ച് ഇതിന്റെ പരിധി വ്യത്യാസപ്പെടുമെന്നും റിപ്പോർട്ടുണ്ട്.
സിറിയയിലെ ദൗത്യത്തിനു ശേഷം ഇത് ആദ്യമായാണ് ഇത്ര കൃത്യതയാർന്ന മിസൈലുകള്‍ റഷ്യ വ്യോമാക്രണത്തിന് ഉപയോഗിക്കുന്നത്. പല തവണ പരീക്ഷിച്ചു വിജയിച്ച തങ്ങളുടെ കാലിബർ ക്രൂസ് മിസൈലുകൾ ‘ക്ലബ്’ എന്ന പേരിലാണു റഷ്യ മറ്റു രാജ്യങ്ങൾക്കു നൽകുന്നത്. വിയറ്റ്നാം, ഇന്ത്യ എന്നീ രാജ്യങ്ങൾ ഈ മിസൈലിന്റെ സേവനം നിലവിൽ ഉപയോഗിക്കുന്നുണ്ട്.
മിസൈൽ ടെക്നോളജി മാത്രമല്ല പുതിയ ബോംബ് ടെക്നോളജിയും റഷ്യ പരീക്ഷിക്കുന്നുണ്ട്. അമേരിക്കയുടെ സിബിയു-105 നു പകരം വയ്ക്കാവുന്ന ബോംബാണു റഷ്യയുടെ ആർ ബികെ-500 എസ്പിബിഇ-ഇ. പേരിലെ 500 സൂചിപ്പിക്കും പോലെ 500 കിലോ സ്ഫോടകവസ്തുവിന്റെ പ്രഹര ശേഷിയുള്ളതാണ് ഈ ബോംബ്. വെവ്വേറെ സെൻസറുകളോടു കൂടിയ 15 ചെറുബോംബുകളും ഇതിലടങ്ങിയിരിക്കുന്നു. ഇതും ഐഎസ് കേന്ദ്രങ്ങൾ ആക്രമിക്കാൻ ഉപയോഗിക്കുന്നുണ്ട്.
15 ടാങ്കുകൾ നശിപ്പിക്കാൻ തക്ക ശേഷി ഇതിനുണ്ടെന്നാണ് ടെക് വിദഗ്ധർ പറയുന്നത്. മനുഷ്യനെയും ഉപകരണങ്ങളെയും തിരിച്ചറിഞ്ഞ് ലക്ഷ്യം നിയന്ത്രിക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത. ഇതിനാൽ മനുഷ്യവാസമുള്ള സ്ഥലങ്ങളിൽ ഇത് അപകടം വിതയ്ക്കില്ല.
റഷ്യ അടുത്ത കാലത്ത് സിറിയയില്‍ വ്യോമാക്രമണം നടത്താനുപയോഗിച്ച കാലിബർ ക്രൂസ് മിസൈലുകൾ ലോകത്തെ ഞെട്ടിച്ചതാണ്. കാരണം 2,000 കിലോമീറ്റർ വരെ ഇവയക്കു താണ്ടാനാകും എന്നതു തന്നെ. സിറിയയെ ആക്രമിക്കുന്നതിന് 2017 ൽ ക്യാസ്പിയൻ കടലിൽ നിന്നും വിക്ഷേപിച്ച കാലിബർ മിസൈൽ സഞ്ചരിച്ചത് 1,500 കിലോമീറ്റർ (932 മൈൽ) ആണ്. ഐസിസ് തീവ്രവാദികളെ നേരിടാനാണ് അന്ന് മിസൈല്‍ പ്രയോഗിച്ചത്. അൽഖ്വയ്ദയുടെ അധീനതയിലായിരുന്ന ഇദ്‌ലിബ് പ്രവിശ്യയിലും ഈ മിസൈൽ വൻനാശമാണു വിതച്ചത്.
മുപ്പതടി നീളവും 2.3 ടൺ വരെ ഭാരവും 500 കിലോഗ്രാം ഭാരവുമുള്ള ഉയർന്ന സ്‌ഫോടകവസ്തു അല്ലെങ്കിൽ തെർമോ ന്യൂക്ലിയർ പോർമുനകൾ പായ്ക്ക് ചെയ്യാൻ ശേഷിയുള്ള കാലിബർ ശത്രു ലക്ഷ്യങ്ങൾക്കെതിരെ കൃത്യമായ ആക്രമണങ്ങൾ നടത്താൻ മികച്ചൊരു ആയുധമാണ്.തങ്ങളുടെ മിസൈൽ ടെക്നോളജി ദശാബ്ദങ്ങൾ പിന്നിലാണെന്നു പറഞ്ഞു കളിയാക്കുന്ന യൂറോപ്പ്, അമേരിക്ക രാജ്യങ്ങൾക്കു റഷ്യയുടെ മികച്ച മറുപടിയാണ് ഈ മികച്ച മിസൈൽ. തങ്ങളുടെ ടെക്നോളജി അവരുടേതിൽ നിന്നും തെല്ലും പിന്നിലല്ലെന്ന് തെളിയിക്കുവാൻ അവർക്ക് ഇതിലൂടെ സാധിച്ചിട്ടുണ്ട്. എന്നാൽ കാലിബർ മിസൈൽ ഭീകരരെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്നാണ് അമേരിക്കൻ പ്രതിരോധ വിദഗ്ധർ പറയുന്നത്.
റഷ്യയുമായി സൈനിക യുദ്ധത്തിന് ഇല്ലെന്നാണ് അമേരിക്കയും നാറ്റോ സഖ്യവും പറയുന്നത്. എന്തുകൊണ്ടാണ് ലോകപൊലീസ് കളിക്കാതെ അമേരിക്ക പിന്മാറുമന്ന് എന്ന് ചോദിച്ചാൽ ഒരുത്തരം മറുവശത്തുള്ളത് ഒരു സൈക്കോ ഭരണാധികാരിയായ വ്‌ളാദിമർ പുട്ടിൻ എന്ന വ്യക്തിയാണ് എന്നുള്ളത്. പുട്ടിൻ എന്തു ചിന്തിക്കുമെന്നോ പ്രവർത്തിക്കുമെന്നോ ആർക്കും അറിയില്ല. അതുകൊണ്ട് തന്നെ യുക്രൈയൻ അധിനിവേശം മൂന്നാം ലോക മാഹായുദ്ധത്തിലേക്ക് പോകാതിരിക്കാനാണ് അമേരിക്കൻ ശ്രമം.
https://www.facebook.com/Malayalivartha