ഉക്രൈന്റെ ചെറുത്തുനില്പിനുമുന്നിൽ റഷ്യ പതറുന്നു... റഷ്യയ്‌ക്കെതിരെ പൊരുതാൻ യുക്രെയിൻ ജനത തെരുവിൽ എത്തിയതോടെ റഷ്യയ്ക്കെതിരെ തീർത്തത് സമാനതകളില്ലാത്ത പ്രതിരോധം ..ഒന്നോ രണ്ടോ ദിവസം കൊണ്ട് എല്ലാം ശരിയാക്കാമെന്നു കരുതിയ പുട്ടിൻ വിയർത്തുതുടങ്ങി ... യുക്രൈൻ ജനതയുടെ അസാമാന്യ പ്രതിരോധത്തിന് മുന്നിൽ റഷ്യ മുട്ടുമടക്കുമോ ?
രാജ്യം സ്വതന്ത്രമാവുന്നത് വരെ ഞങ്ങൾ പോരാടും. ഷെല്ലാക്രമണം തുടരുമ്പോഴും അഭയകേന്ദ്രങ്ങളിൽ കുട്ടികൾ ജനിക്കുന്നുണ്ട്. ജനിക്കുന്ന ഓരോ കുഞ്ഞും യുക്രൈന്റെ മക്കളാണ് ..അവരെ സംരക്ഷിക്കുകതന്നെചെയ്യും സെലെൻസി പോസ്റ്റ് ചെയ്തു
കീവിൽ നിന്ന് രക്ഷപ്പെടുത്താമെന്നാണ് അമേരിക്കയുടെ വമ്പൻ ഓഫർ ..എന്നാൽ സെലാൻസ്‌ക്കി പറഞ്ഞത് എനിക്ക് വേണ്ടത് ഒളിച്ചോടാനുള്ള സഹായമാണ് ,ആയുധമാണ് .എനിക്ക് വേണ്ടത് ആയുധങ്ങളാണ്, ഒളിച്ചോട്ടമല്ല' എന്ന് സെലെൻസ്കി പ്രതികരിച്ചതായി അമേരിക്കൻ മാധ്യമമായ സിഎൻഎൻ (CNN) റിപ്പോർട്ട് ചെയ്തു.
അവസാനഘട്ടം വരെ യുക്രൈനില്‍ തുടരുമെന്നും രാജ്യം വിടില്ലെന്നും സെലന്‍സ്കി നേരത്തെ അറിയിച്ചിരുന്നു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ തന്നെയുണ്ടെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രസിഡന്‍റ് ബങ്കറിലേക്ക് മാറി എന്ന വാര്‍ത്ത വന്നതിന് പിന്നാലെയാണ് കീവിലെ പ്രസിഡന്‍റ് ഓഫീസിന് മുന്നില്‍ നിന്നും സെലന്‍സ്കി സംസാരിക്കുന്ന വീഡിയോ പുറത്തുവന്നത്. യുക്രൈന്‍ ജനതയ്ക്ക് എന്ന പേരിലാണ് പ്രസിഡന്‍റ് സെലന്‍സ്കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നിരിക്കുന്നത്. 'രാജ്യം വിട്ട് പോകില്ല അവസാനം വരെ പോരാടും' വീഡിയോ സന്ദേശത്തില്‍ പ്രസിഡന്‍റ് പറയുന്നു. പ്രസിഡന്‍റിനൊപ്പം യുക്രൈന്‍ ആഭ്യന്തര പ്രതിരോധ മന്ത്രിമാരും ഉണ്ടായിരുന്നു.
യുദ്ധം തുടങ്ങി മൂന്നാം ദിനവും യുക്രൈൻ പിടിച്ചുനിൽക്കുന്നത് പുട്ടിനെത്തന്നെ അമ്പരപ്പിച്ചിട്ടുണ്ട്. ഉക്രൈനിലെ ഓരോ പൗരനും റഷ്യയ്‌ക്കെതിരെ ആയുധമെടുത്തിരിക്കുകയാണ് . ഫ്ലാറ്റുകളിൽ നിന്നും തെരുവിൽ നിന്നും റഷ്യ പട്ടാളക്കാർക്ക് നേരെ പെട്രോൾ ബോംബുകൾ ചീറിപ്പായുന്ന കാഴ്ച. തെരുവുയുദ്ധത്തിനായി ഇതിനകം ഉക്രൈൻ ജനങ്ങൾക്ക് നൽകിയിരിക്കുന്നത് 18000 തോക്കുകൾ !
പെട്രോൾ ബോംബ് ഉണ്ടാക്കാൻ യുക്രെയ്ൻ സർക്കാർ തന്നെയാണ് ജനങ്ങളോട് ആഹ്വാനം ചെയ്തത് . മാത്രമല്ല അതുണ്ടാക്കേണ്ടതെങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെ യുക്രെയിനുകളെല്ലാം ബോംബുണ്ടാക്കാനും തുടങ്ങി. ഒഴിഞ്ഞ മദ്യക്കുപ്പികളിൽ പെട്രോൾ നിറച്ച ശേഷം കോർക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് മൊളട്ടവ് കോക്ടെയ്ൽ (പെട്രോൾ ബോംബ്) ഉണ്ടാക്കുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‌ലാവ് മൊളെട്ടവിന്റെ പേരിലാണ് ഈ പെട്രോൾ ബോംബ് അറിയപ്പെടുന്നത്
ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യൻ ടാങ്കുകൾക്കു നേരെ പ്രയോഗിക്കാനാണ് യുക്രെയ്ൻ സർക്കാർ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകൾ ഇന്നലെ റഷ്യൻ ടാങ്കുകൾക്കും കവചിതവാഹനങ്ങൾക്കും നേർക്ക് ചീറിപ്പാഞ്ഞു...
റഷ്യയിലെ സ്ത്രീകളും യുദ്ധമുഖത്തുനിന്നു വിട്ടുനിൽക്കുന്നില്ല .. നാടൻ ബോംബുകൾ ഉൾപ്പെടെ നിർമ്മിച്ചാണ് സ്ത്രീകൾ ജന്മനാടു സംരക്ഷിക്കാൻ അരയും തലയും മുറുക്കി രംഗത്തെത്തിയിരിക്കുന്നത്.തലയ്ക്കു മുകളിലൂടെ ഇരമ്പിയെത്തുന്ന റഷ്യൻ മിസൈലുകളെ ഇവരാരും ഗൗനിക്കുന്നതേയില്ല... വെറുംനിലത്തിരുന്ന് കുപ്പിയിൽ മിശ്രിതം നിറയ്ക്കുന്ന സ്ത്രീകളെ പലയിടുത്തും നേരിൽക്കണ്ടതായി ബി.ബി.സി. റിപ്പോർട്ട് ചെയ്തു.
ആസിഡും പെട്രോളും അടക്കമുള്ളവ ഉപയോഗിച്ചുള്ള ബോംബ് നിർമ്മാണത്തിൽ പങ്കാളികളാകുന്നവരിൽ അദ്ധ്യാപകരും അഭിഭാഷകരും സാധാരണ വീട്ടമ്മമാരുമുണ്ട്. പാഞ്ഞുവരുന്ന റഷ്യൻ ടാങ്കുകൾക്കുമുന്നിൽ ഒരു യുക്രെയ്ൻ പൗരൻ ഏകനായി നിൽക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്
റഷ്യൻ സേന കീവിലെയ്ക്ക് കുതിക്കുന്നതിനിടയിൽ അവരെ വഴിതെറ്റിക്കാനുള്ള സൂത്രപ്പണികളും നാട്ടുകാർ ചെയ്യുന്നുണ്ട് . റോഡുകളിലെ sign board കൾ മാറ്റി പകരം മറ്റ് പേരുകൾ അവർ എഴുതിവെയ്ക്കുന്നു. പ്രധാന നഗരങ്ങളിലേക്കുള്ള സൈൻ ബോർഡുകളെല്ലാം മാറ്റിക്കഴിഞ്ഞു . നഗരങ്ങളിൽ ഇന്റർനെറ്റ് സൗകര്യം ലഭിക്കാതിരിക്കാനുള്ള സംവിധാനവും ഏർപ്പെടുത്തി . കോൺവോയ് ആയി വരുന്ന റഷ്യൻ സൈനിക വ്യൂഹം വഴിതെറ്റി നാറ്റം തജിറയുന്നു,അല്ലെങ്കിൽ ചീറിപാഞ്ഞുവരുന്ന പെട്രോൾ ബോംബുകൾക്ക് ഇരകളാകുന്നു .ഇങ്ങനെ അസാമാന്യ വെറും വാശിയുമാണ് ഉക്രൈനെ ജനത കാണിക്കുന്നത് .
രാജ്യവികാരം ഇത്രയും ശക്തമായ ഒരു കാലം ഇതുവരെ ഉണ്ടായിട്ടില്ല .റഷ്യൻ സേന ലിവീവിലെത്തിയതോടെ ശക്തമായ പ്രതിരോധം തീർക്കുകയാണ് യുക്രൈൻ. റഷ്യൻ മിസൈൽ തകർത്തെന്ന് യുക്രൈൻ അവകാശപ്പെടുന്നുണ്ട്. കീവിലെ അണക്കെട്ട് ലക്ഷ്യമാക്കി വന്ന മിസൈൽ തകർത്തെന്നാണ് പറയുന്നത്. പുലർച്ചെ 3.50നാണ് മിസൈൽ തകർത്തതെന്നും യുക്രൈൻ സർക്കാർ അവകാശപ്പെടുന്നു. പ്രതിരോധിക്കാൻ തയ്യാറുള്ളവർക്കെല്ലാം ആയുധങ്ങൾ നല്കാമെന്ന് സെലൻസ്കി ഇന്നും പറഞ്ഞു. റഷ്യൻ ആക്രമണത്തെ യുക്രൈൻ ചെറുത്തെന്നും രാജ്യത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha