ഇന്ത്യയും പാക്കിസ്ഥാനും പ്രതിരോധ ചെലവ് കുറയ്‌ക്കണം-നവാസ് ഷെരീഫ്
ഇന്ത്യയും പാക്കിസ്ഥാനും പ്രതിരോധച്ചെലവ് കുറയ്‌ക്കേണ്ടതുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. ഇല്ലെങ്കില്‍ അത് സമാധാനത്തിന് ഭീഷണിയാകും. സമാധാനമാണ് പാക്കിസ്ഥാനും ആവശ്യം. അതുകൊണ്ടു തന്നെ പ്രതിരോധ വിഹിതത്തില്‍ കുറവുവരുത്താന്‍ ഇരുരാജ്യങ്ങളും തയാറാകണമെന്ന് ഷെരീഫ് പറഞ്ഞു. സൗദിയില്‍ സന്ദര്‍ശനം നടത്താന്‍ എത്തിയ ഷെരീഫ് അവിടുത്തെ പാക് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധങ്ങളുടെ കെടുതികള്‍ നേരിട്ടതു മുഴുവന്‍ സാധാരണക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാഷ്‌മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മറ്റു രാഷ്‌ട്രീയ കക്ഷികളുമായി സംസാരിച്ചശേഷം വിശദമായ നയം രൂപീകരിക്കുമെന്നും നവാസ് ഷെരീഫ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha