കറാച്ചിയില്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിനു പുറത്തുണ്ടായ സ്‌ഫോടനത്തില്‍ 11 മരണം
പാക്കിസ്ഥാനിലെ കറാച്ചിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 11 പേര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഒരു ഫുഡ്‌ബോള്‍ സ്റ്റേഡിയത്തിന് പുറത്ത് ബൈക്കില്‍ ഒളിപ്പിച്ചിരുന്ന ബോംബാണ് പൊട്ടിതെറിച്ചത്. സ്റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ മത്സരം അവസാനിച്ചതിന് തൊട്ടുപിന്നാലെ ബോംബ് പൊട്ടിതെറിക്കുകയായിരുന്നു. റിമോര്‍ട്ട് കണ്‍ട്രോള്‍ വഴിയാണ് സ്‌ഫോടനം നടത്തിയത്. ആറിനും പതിനഞ്ചിനും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് മരിച്ചവരെല്ലാം.
https://www.facebook.com/Malayalivartha