ലാഹോറിലെ യുഎസ് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം
സുരക്ഷാ ഭീഷണിയെ തുടര്‍ന്ന് ലാഹോറിലെ യുഎസ് കോണ്‍സുലേറ്റില്‍ നിന്ന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും അമേരിക്ക പിന്‍വലിച്ചു. അത്യാവശ്യമുള്ള ഉദ്യോഗസ്ഥരല്ലാത്തവര്‍ കോണ്‍സുലേറ്റ് വിട്ടുപോകാനാണ് നിര്‍ദേശം. അമേരിക്കന്‍ വിദേശകാര്യമന്ത്രാലയമാണ് നിര്‍ദേശം നല്‍കിയത്. പാക്കിസ്ഥാനില്‍ അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷാഭീഷണിയെക്കുറിച്ച് വിശ്വസനീയ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് നീക്കമെന്ന് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലേക്ക് പോകുന്ന പൗരന്‍മാര്‍ക്കായി അമേരിക്ക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha