ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ഈഫല്‍ ടവര്‍ വീണ്ടും തുറന്നു
ബോംബ് ഭീഷണിയെ തുടര്‍ന്ന് അടച്ചിട്ട ഫ്രാന്‍സിലെ ഈഫല്‍ ടവര്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തു. ബോംബ് സ്‌ക്വാഡിന്റെ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ബോംബ് ഭീഷണിയെ തുടര്‍ന്ന് ടവര്‍ പരിസരത്തുനിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നു. വ്യാജഭീഷണിയാണെന്നാണ് കരുതുന്നത്. നേരത്തേയും നിരവധി തവണ ടവറിന് നേരെ ബോംബ് ഭീഷണി ഉയര്‍ന്നിരുന്നു. എല്ലാം വ്യാജ ഭീഷണികള്‍ ആയിരുന്നു.
https://www.facebook.com/Malayalivartha