ഇറാഖില്‍ ഈദുല്‍ഫിത്തര്‍ ആഘോഷത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ 63 പേര് മരിച്ചു
ഇറാഖിലെ ബാഗ്ദാദിലുണ്ടായ സ്ഫോടന പരമ്പരയില്‍ 63 പേര് മരിച്ചു. 250-പേര്‍ക്ക് പരിക്കേറ്റു. ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്കിടെയാണ് സ്ഫോടനങ്ങള്‍ ഉണ്ടായത്. നിരവധി പേര്‍ക്ക് പരുക്കേറ്റു. എട്ട് സ്ഫോടനങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. പത്തിലധികം കാര്‍ബോംബ് സ്ഫോടനങ്ങളാണുണ്ടായത്. ഷാബ്, കാഡിമിയ, സാഡിയ, ന്യൂ ബാഗ്ദാദ്, സഫ്രാനിയ, തുസ് ഖുര്മാതു, നസ്രിയ തുടങ്ങിയ പ്രദേശങ്ങളിലാണ് സ്ഫോടനമുണ്ടായത്. പ്രധാനമായും തിരക്കേറിയ ചന്തകള്‍ , റസ്റ്റോറന്റുകള്‍ , കഫേകള്‍ എന്നിവിടങ്ങളിലാണ് ബോംബുകള്‍ പൊട്ടിത്തെറിച്ചത്. റംസാന് പ്രമാണിച്ച് ഇവിടങ്ങളില്‍ വലിയ ജനത്തിരക്കായിരുന്നു.
മരണസംഖ്യ ഉയരാന്‍ സാധ്യത. ജൂലായ് മുതല്‍ ഇതുവരെയുണ്ടായ നിരവധി സ്ഫോടനങ്ങളില്‍ ആയിരത്തിലധികം പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha