അമേരിക്കയെ വേട്ടയാടി അടുത്ത ദുരന്തം കൂടി! ഭയന്ന് വിറച്ച് ബൈഡൻ.... ഇനി രക്ഷ ഒന്നുമില്ലെന്ന്; ആകെ പെട്ടു...
അമേരിക്കയെ വിറപ്പിച്ച് അടുത്ത ദുരന്തം കൂടി രംഗപ്രവേശ ചെയ്തിരിക്കുകയാണ്. കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ വാർത്ത പുറത്ത് വിട്ടിരിക്കുകയാണ്. അടുത്തിടെ കാനഡയിലേക്ക് യാത്ര ചെയ്ത ഒരാളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. രാജ്യത്ത് എല്ലാവരും ജാഗ്രത പുലർത്തണമെന്ന് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
'കുരങ്ങുപനിയുടെ വ്യാപ്തി നമ്മൾ ശരിക്കും മനസ്സിലാക്കേണ്ടതുണ്ട്.. അത് എത്രത്തോളം പ്രചരിക്കുന്നുവെന്നും അവിടെ താമസിക്കുന്ന ആളുകൾക്ക് അത് സൃഷ്ടിക്കുന്ന അപകടസാധ്യതയെക്കുറിച്ചും മനസ്സിലാക്കണം...' - എന്നാണ് മുതിർന്ന ഡോക്ടർ വ്യക്തമാക്കിയിരിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി കേസുകൾ വർദ്ധിക്കുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പലപ്പോഴും പനി, പേശിവേദന, ലിംഫ് നോഡുകൾ എന്നിവ പോലുള്ള പോലുള്ള ലക്ഷണങ്ങളോടെയാണ് രോഗം ആരംഭിക്കുന്നത്, മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങു കാണപ്പെടുന്നുണ്ട്.
സ്വവർഗാനുരാഗികൾ, ബൈസെക്ഷ്വൽ ആയവർ എന്നിവരിലാണ് കൂടുതലും രോഗം കണ്ടെത്തിയിരിക്കുന്നതെന്ന് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി അറിയിച്ചു. പുതിയ മുറിവുകളോ തിണർപ്പുകളോ ഉണ്ടാകുമ്പോൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും അധികൃതർ വ്യക്തമാക്കി. കുരങ്ങ് പനിയുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha