അടുത്ത സർജിക്കൽ സ്ട്രൈക്ക്! ഇന്ത്യയെ പ്രകോപിപ്പിച്ച് ചൈന... അതിരുവിട്ട നീക്കമെന്ന് കേന്ദ്രം... പാങ്കോങ്ങിൽ അടുത്ത പാലം കൂടി
കിഴക്കൻ ലഡാക്കിന് സമീപത്തെ പാങ്ഗോങ് തടാകത്തിന് കുറുകെ ചൈന പുതിയ പാലം നിർമ്മിക്കുന്നതായുള്ള റിപ്പോർട്ട് സംബന്ധിച്ച് സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാലം നിർമ്മിക്കുന്നതായി പറയപ്പെടുന്ന പ്രദേശം പതിറ്റാണ്ടുകളായി ചൈനയുടെ അധിനിവേശത്തിന്കീഴില് ഉള്ളതാണെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
ചൈന നിർമ്മിച്ചു എന്ന് പറയപ്പെടുന്ന പാലത്തെക്കുറിച്ചുള്ള മാധ്യമ വാർത്തകളും റിപ്പോർട്ടുകളും ഞങ്ങൾ കണ്ടു. രണ്ടാമതൊരു പാലമാണ് നിർമിക്കുന്നതെന്നും അല്ല, ആദ്യത്തെ പാലം വികസിപ്പിക്കുന്നതാണെന്നും ചില സൂചനകളുണ്ടെന്നും കേന്ദ്ര വിദേശകാര്യ വക്താവ് വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി.
ചൈനയുമായി നയതന്ത്ര - സൈനിക തലത്തിൽ ചർച്ചനടത്തിവരികയാണെന്നും ഇത് തുടരുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ മാർച്ചിൽ ഇന്ത്യ സന്ദർശിച്ച കാര്യം എല്ലാവർക്കും അറിയാം. ചൈനയുടെ ഭാഗത്തുനിന്ന് ഇന്ത്യ പ്രതീക്ഷിക്കുന്ന കാര്യങ്ങള് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.
സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയ സ്ഥലത്താണ് വീണ്ടും ചൈന പാലം നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയുടെ പാലം നിർമ്മാണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ മേഖലയിൽ ചൈനീസ് സൈന്യത്തെ വേഗത്തിൽ വിന്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരത്തിൽ ഒരു പാലം നിർമ്മിക്കുന്നതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha