വ്യോമ മേഘലയില്‍ ഇന്ത്യയ്ക്ക് മേല്‍കൈ അതിര്‍ത്തിയില്‍ ചൈനയ്ക്ക് കുറിവച്ച് ഇന്ത്യന്‍ വ്യോമസേന നിര്‍ണായക വെളിപ്പെടുത്തല്വ്യോമ മേഘലയില്‍ ഇന്ത്യയ്ക്ക് മേല്‍കൈ അതിര്‍ത്തിയില്‍ ചൈനയ്ക്ക് കുറിവച്ച് ഇന്ത്യന്‍ വ്യോമസേന നിര്‍ണായക വെളിപ്പെടുത്തല്‍
ചൈനയുമായുള്ള അിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാതെ ഇങ്ങനെ നീണ്ടു പോയാല്‍ എന്തായാലും ഭാവിയില്‍ ഒരു യുദ്ധത്തിലേ കലാശിക്കൂ.. ഒന്നുകില്‍ ചൈന വിട്ടു വീഴ്ച ചെയ്യണം അല്ലെങ്കില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്യണം. എന്തായാലും ഇന്ത്യ അതിര്‍ത്തിയില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് അറിയിച്ചു കഴിഞ്ഞു മാത്രമല്ല ചൈനയെ മുഖ്യ ശത്രുവായി പ്രഖ്യാപിച്ചും കഴിഞ്ഞു. ചൈനയും അക്കാര്യത്തില്‍ ഇതുപോലെ തന്നെയാണ് നിലപാടെടുത്തിരിക്കുന്നത്. അതുകൊണ്ടു തന്നെയാണ് ഇന്ത്യ ചൈന പ്രശ്നം ഒരു യുദ്ധത്തിലേ കലാശിക്കൂ എന്ന് യുദ്ധ വിദഗ്ദര്‍ പറയുന്നത്. ചൈന ഇതിനുള്ള പദ്ധതികള്‍ നേരത്തേ മുന്‍കൂട്ടി തയ്യാറാക്കി കഴിഞ്ഞതായും പല വിദഗ്ദരും വിലയിരും വെളിപ്പെടുത്തുന്നുണ്ട്. നിലവില്‍ തായ്വാനെയാണ് ചൈന ലക്ഷ്യം വയ്ക്കുന്നത്. അതുകൊണ്ടു തന്നെയാണ് നിലവില്‍ ഇന്ത്യന്‍ അതിര്‍ത്തികളില്‍ വലിയ പ്രകോപനം ചൈന സൃഷ്ടിക്കാത്തത്.
മേഘലയിലെ യുദ്ധത്തിന് അടിസ്ഥാന വികസനം മെച്ചപ്പെടുത്തുക എന്നതാണ് ചൈനയുടെ ആദ്യ ലക്ഷം. അതുകൊണ്ടു തന്നെ ഇന്ത്യയ്ക്കു മുമ്പുതന്നെ അതവര് തുടങ്ങി. അതിര്‍ത്തിയില്‍ റോഡുകളടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തില്‍ ചൈന ഇന്ത്യയെക്കാള്‍ മുന്നിലാണെന്ന കാര്യം ശരിയാണ്. റോഡുകള്‍ക്കു പുറമെ റെയില്‍വേ പാളങ്ങള്‍, ആയുധപ്പുരകള്‍, ഹെലിപ്പാഡുകള് എന്നിവയുടെ നിര്‍മാണം വര്‍ഷങ്ങള്‍ക്കു മുന്‍പേ ചൈന ആരംഭിച്ചു. എന്നാല്‍ ഇത്തരം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യ വൈകിയെങ്കിലും ഇപ്പോള്‍ അതിര്‍ത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ നാം വലിയ ശ്രദ്ധയാണ് നല്‍കുന്നത്. ഇത് ചൈനയെ തീര്‍ക്കുക എന്നത് ലക്ഷ്യം വച്ചിട്ടു തന്നെയാണ്.
ഭൂപ്രദേശപരമായി തങ്ങള്‍ക്കുള്ള കുറവ് പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ചൈന അടിസ്ഥാന സൗകര്യ വികസനം അതിവേഗം നടത്തുന്നത്. എന്നാല്‍ എത്രയൊക്കെ മുന്നൊരുക്കം നടത്തിയാലും പ്രകൃതി നമുക്കൊപ്പമാണ്. അതായത് പതിനായിരം അടി ഉയരത്തിലാണ് അതിര്‍ത്തി മേഖലയിലെ ചൈനീസ് വ്യോമതാവളങ്ങളിലേറെയും സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളില്‍ വായു വളരെ കുറവാണ്. അതുകൊണ്ടുതന്നെ ഈ സ്ഥലങ്ങളില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ യുദ്ധവിമാനങ്ങള്‍ക്ക് അധികം ഇന്ധനം ടാങ്കില്‍ നിറയ്ക്കാനാവില്ല. ആവശ്യത്തിന് ഇന്ധനം ഉണ്ട് എങ്കില്‍ മാത്രമേ കുടുതല്‍ സമയം പറന്നു നടന്ന് ആക്രമണങ്ങള്‍ നടത്താന്‍ കഴിയുകയുള്ളൂ. യുദ്ധമുഖത്ത് ഉടന്‍ തന്നെ തീരുമാനം എടുക്കാനും കൂടുതല്‍ നേരം ആകാശത്ത് പ്രതിരോധം തീര്‍ക്കാനും ഇന്ധനം അത്യാവശ്യമാണ്. ഇത് യുദ്ധമുഖത്തെ തങ്ങളുടെ വലിയ കുറവായി ചൈന കാണുന്നു. ഇപ്പോഴത്തെ ഈ അതിര്‍ത്തി വെട്ടിപ്പിടിക്കല് തന്ത്രമൊക്കെ ചൈനയുടെ കുറവ് പരിഹരിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ ഇവിടങ്ങളില്‍ ശക്തമാക്കിയാല്‍ കാര്യങ്ങള്‍ കയ്യില്‍ നില്ക്കും എന്ന് ചൈന പ്രതീക്ഷിക്കുന്നുണ്ട്.
നിലവില്‍ ഇവിടെ ഇന്ത്യയ്ക്കാണ് പൂര്‍ണമായും മേല്‍കൈ. അതിര്‍ത്തിയോടു ചേര്‍ന്നുള്ള ലേ ഒഴികെ ഇന്ത്യയുടെ വ്യോമതാവളങ്ങളെല്ലാം സമതലങ്ങളിലാണ്. ഈ താവളങ്ങളില്‍നിന്ന് പരമാവധി ഇന്ധനം നിറച്ച് യുദ്ധവിമാനങ്ങള്‍ക്ക് ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കും. വ്യോമമേഖലയില്‍ ഇത് ഇന്ത്യയ്ക്ക് മേല്‍ക്കൈ നല്കുന്നു. ഇക്കാര്യങ്ങള്‍ ഇന്ത്യയുടെ ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ മുന്‍ കമാന്‍ഡിങ് ഓഫിസറും കൊല്ലം സ്വദേശിയുമായ (റിട്ട) കേണല്‍ എസ്. ഡിന്നിയുടെ വെളിപ്പെടുത്തലുകളാണ്. മനോരമയ്ക്ക് നല്കി പ്രത്യേകം അഭിമുഖത്തിലാണ് അദേഹം ചൈനീസ് അതിര്‍ത്തിയിലെ ഇന്ത്യയുടെ വ്യോമ മേഘയിലെ മേല്കൈയ്യെ ക്കുറിച്ചുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha