കനത്ത നാശം ഒടുവില്‍ ഡോണ്‍ബാസും കീഴടങ്ങി റഷ്യ പരാജയം സമ്മതിച്ച് സെലന്‍സ്കി;
ഡോണ്‍ബാസ് പൂര്‍ണ്ണമായും റഷ്യയുടെ കൈവശമായെന്ന സ്ഥിരീകരണവുമായി വിലാഡിമിര്‍ സെലന്‍സ്കി. ഇന്നലെ മാത്രം 100നടുത്ത് സാധാരണക്കാര്‍ റഷ്യന്‍ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതിനിടെ മരിയൂപോളില്‍ നിന്നും റഷ്യ തടവിലാക്കിയത് നൂറിലേറെ സൈനികരെ യാണെന്നും അവരെ റഷ്യന്‍ മേഖലയിലേക്ക് ബസ്സില്‍ കൊണ്ടുപോകുന്ന ചിത്രങ്ങളും മനുഷ്യാവകാശ സംഘടനകള്‍ പുറത്തുവിട്ടു.
ആക്രമണം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍ മരിയൂപോള്‍ തുറമുഖ നഗരം പിടിക്കാനാണ് റഷ്യ ഏറ്റവുമധികം ശ്രദ്ധ ചെലുത്തിയത്. യുക്രെയ്ന്റെ കിഴക്കന്‍ മേഖല കേന്ദ്രീകരിച്ച് കരസേനാ വിന്യാസവും ആക്രമണവും തുടരുന്നുണ്ടെങ്കിലും പ്രതിരോധം ശക്തമാക്കിയ യുക്രെയ്ന് റഷ്യയ്ക്ക് കനത്ത നാശമാണ് വരുത്തിയത്.
റഷ്യ മുന്നേ അവകാശവാദമുന്നയിക്കുന്ന ഡോണ്‍സ്റ്റീക് ലുഹാന്‍സ്ക് മേഖലയ്ക്ക് അടുത്ത ഡോണ്‍ബാസ് മേഖലയില്‍ കഴിഞ്ഞ ഒരാഴ്ചയായി കനത്ത മിസൈല്‍ ആക്രമണമാണ് റഷ്യ നടത്തുന്നത്. ആ നഗരത്തെ പൂര്‍ണ്ണമായും ജനവാസ യോഗ്യമല്ലാത്ത വിധം റഷ്യ തകര്‍ത്തെന്നാണ് ആരോപണം. ഇനി ശതകോടികള്‍ മുടക്കിയാല്‍ പോലും പൂര്‍വ്വ സ്ഥിതിയാക്കാന് പറ്റാത്തവിധം ശവക്കല്ലറകളാക്കി പ്രവിശ്യകളെ റഷ്യ മാറ്റിയിരിക്കുകയാണെന്നാണ് യുക്രെയ്ന് പ്രസിഡന്റ് ആരോപിക്കുന്നത്. ഡോണ്‍സ്റ്റീകും ലുഹാന്‍സ്കും യുക്രെയ്ന് വിമതരെ ഏല്‍പ്പിച്ച് നിഴല്‍ ഭരണം നടത്തിയിരുന്ന റഷ്യ ആക്രമണം അവിടം കേന്ദ്രീകരിച്ച് തൊട്ടടുത്ത പ്രവിശ്യകളിലേക്ക് കേന്ദ്രീകരിക്കുകയാണ്.
ഇതിനിടെ യുക്രെയ്ന് കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാനുള്ള ശുപാര്‍ശ അമേരിക്കന്‍ സെനറ്റ് ഐകകണ്ഠ്യേന പാസാക്കി. ഇതുവഴി 40 ദശലക്ഷം അമേരിക്കന്‍ ഡോളറിന്റെ അടിയന്തിര സഹായം യുക്രെയ്ന് ലഭിക്കും. ഇതിനൊപ്പം റഷ്യയുടെ കപ്പല്‍ പടയെ പ്രതിരോധിക്കാന്‍ സാധിക്കുന്ന മിസൈലുകള്‍ യുക്രെയ്ന് എത്തിക്കാനുള്ള നടപടികളും അമേരിക്ക വേഗത്തിലാക്കി.
https://www.facebook.com/Malayalivartha