നാറ്റോയുടെ അംഗത്വത്തിനായി ഫിൻലാൻഡും സ്വീഡനും അപേക്ഷിക്കുന്നു; അതിർത്തി രാജ്യങ്ങളുടെ നീക്കത്തിൽ ഇരിക്ക പൊറുതിയില്ലാതെ റഷ്യ; പടിഞ്ഞാറൻ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കും; 2022 അവസാനമാകുമ്പോൾ സൈനിക നീക്കം നടത്തും
റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിൽ അടുത്ത നീക്കങ്ങൾക്ക് ഒരുങ്ങുകയാണ് സൈന്യം. പ്രതിരോധ മന്ത്രി ജനറൽ സെർജി ഷോയ്ഗു പറയുന്നത് കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിക്കുമെന്നാണ്. ആവശ്യത്തിന് വേണ്ടുന്ന പ്രതിരോധ നടപടികൾ സ്വീകരിക്കണം. 2022 അവസാനമാകുമ്പോൾ സൈനിക നീക്കം നടത്താനാണ് ഇപ്പോഴത്തെ പദ്ദതി.
മോസ്കോ പ്രതിരോധ ഭീഷണികൾ അഭിമുഖീകരിക്കുന്നുണ്ട്. അതിനെ അതിജീവിക്കാനുള്ള നീക്കവും ശക്തമാകുന്നുണ്ട്. റഷ്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ 12 മിലിട്ടറി യൂണിറ്റുകളും സബ് യൂണിറ്റുകളും വിന്യസിക്കുന്നുണ്ട്.
നാറ്റോയുടെ അംഗത്വത്തിനായി ഫിൻലാൻഡും സ്വീഡനും അപേക്ഷിക്കുന്നുണ്ട് . നാറ്റോ അംഗത്വത്തിനുള്ള ഇരുരാജ്യങ്ങളുടെയും അപേക്ഷ റഷ്യയുടെ പടിഞ്ഞാറൻ അതിർത്തിയിലെ സാഹചര്യങ്ങളിൽ വമ്പൻ മാറ്റങ്ങൾ വരുത്തുന്നുവാൻ സാധ്യതയുണ്ടെന്നാണ് റഷ്യ കരുതുന്നത്. ഈ കാര്യം പുറംലോകമറിഞ്ഞതോടെയാണ് തിരക്കിട്ട് റഷ്യ പ്രതിരോധ നീക്കങ്ങൾ നടത്തുന്നത്. ഫിൻലാൻഡ് റഷ്യയുടെ പടിഞ്ഞാറൻ അതിർത്തി പങ്കിടുന്നുണ്ട്. സ്വീഡനും റഷ്യയുടെ അടുത്താണ്. അതുകൊണ്ട് തന്നെ പ്രതിരോധം ശക്തമാക്കുകയാണ് റഷ്യ.
https://www.facebook.com/Malayalivartha