യുക്രൈനില്‍ റഷ്യന്‍ സൈനീകന് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി സെലന്‍സ്‌കി കളി തുടങ്ങി
നിരായുധനായ യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയതിന് റഷ്യന്‍ സൈനികനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് യുക്രൈന്‍ കോടതി. ഫെബ്രുവരി 28 ന് വടക്കുകിഴക്കന്‍ യുക്രൈനിയന്‍ ഗ്രാമമായ ചുപഖിവ്കയില്‍ 62 കാരനായ മനുഷ്യനെ വെടിവച്ച് കൊലപ്പെടുത്തിയതിനാണ് 21 കാരനായ ടാങ്ക് കമാന്‍ഡര്‍ വാഡിം ഷിഷിമാരിനെ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. വാഡിം ഷിഷിമാരിന്‍ കുറ്റം സമ്മതിച്ചിരുന്നു. ഒലെക്‌സാണ്ടര്‍ ഷെലിപോവ് എന്നയാളെയാണ് കമാന്‍ഡര്‍ വെടിവച്ച് കൊന്നത്.
തിങ്കളാഴ്ച, തിങ്ങിനിറഞ്ഞ കോടതിമുറിയില്‍ ജഡ്ജി സെര്‍ഹി അഹഫോനോവ് വിധി പ്രസ്താവിച്ചു, ചെറിയ മുറിയില്‍ പത്തിലേറെ യുക്രൈനിയന്‍, വിദേശ ടെലിവിഷന്‍ മാധ്യമങ്ങള്‍ നിറഞ്ഞിരുന്നു. ഷിഷിമാരിന്‍ അന്വേഷണത്തോട് സഹകരിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്‌തെങ്കിലും, ഷെലിപോവിനെ വെടിവെച്ചപ്പോള്‍ കൊല്ലാന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന മൊഴി കോടതിക്ക് അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞതായി ബിബിസി ന്യൂസ് റിപ്പോ!ര്‍ട്ട് ചെയ്യുന്നു.
നിരവധി യുദ്ധക്കുറ്റ കേസുകളില്‍ ആദ്യത്തേതിലാണ് ഇപ്പോള്‍ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. യുദ്ധക്കുറ്റങ്ങളുമായി ബന്ധപ്പെട്ട 40 ലധികം കേസുകള്‍ ഉടന്‍ വിചാരണയ്ക്ക് വരാന്‍ തയ്യാറെടുക്കുകയാണെന്ന് യുക്രൈനിന്റെ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനിഡിക്‌റ്റോവ പറഞ്ഞു. കൂടാതെ രാജ്യത്തുടനീളം പതിനായിരത്തിലധികം യുദ്ധക്കുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് യുക്രൈനിയന്‍ അധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha