ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് റഫാല്‍ യുദ്ധവിമാനങ്ങള്‍ ചിറക് ഇളകിത്തെറിച്ചിട്ടും സേഫ് ലാന്‍ഡിങ്; അത്ഭുതം
ഇന്ത്യന്‍ വ്യോമസേനയിലെ സൂപ്പര്‍ സ്റ്റാറുകളാണ് റഫേല്‍ യുദ്ധവിമാനങ്ങള്‍. ഫ്രാന്‍സിലെ ദാസ്സോ നിര്‍മിക്കുന്ന ഈ ഇരട്ട എഞ്ചിന് വിമാനങ്ങളില്‍ 35 എണ്ണം നിലവില്‍ ഇന്ത്യന്‍ നാവികസേനയുടെ കൂടി ഭാഗമാണ്. യുദ്ധസാഹചര്യത്തില്‍ അന്തരീക്ഷത്തില്‍ ആധിപത്യം സ്ഥാപിക്കാനും ആയുധങ്ങള്‍ കൃത്യമായി വിന്യസിക്കാനും, കപ്പലുകളും ആണവകേന്ദ്രങ്ങളുമടക്കമുള്ള ദുഷ്കരമായ ലക്ഷ്യങ്ങള്‍ തകര്‍ക്കാനുമുള്ള കഴിവാണ് റഫാലിന്റെ പ്രത്യേകത. 216 മില്യണ്‍ യൂറോ (1786 കോടി രൂപ) ആണ് റഫാല്‍ വിമാനത്തിന്റെ വില.
ഇത്രയും വിലയുള്ള, സാങ്കേതികത്തികവുള്ള റഫാല്‍ വിമാനങ്ങള്‍ പറക്കുന്നതിനിടെ കൂട്ടിയിടിച്ചൊരു സംഭവമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം ഫ്രഞ്ച് നാവികസേനയുടെ കീഴിലുള്ള വൗത്തര് ബ്രാവോയുടെ ഉടമസ്ഥതയിലുള്ള വിമാനങ്ങളാണ് ആകാശത്തെ അഭ്യാസത്തിനിടെ പരസ്പരം സ്പര്‍ശിച്ചത്.
പ്രദര്‍ശനപ്പറക്കലിനിടെ ഇരുവിമാനങ്ങളുടെയും പിന്ഭാഗങ്ങല് തമ്മില്‍ ഇടിക്കുകയായിരുന്നു. വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആളപായമില്ലാതെ നിലത്തിറക്കാന്‍ രണ്ടിലെയും പൈലറ്റുമാര്‍ക്ക് കഴിഞ്ഞു. പൈലറ്റുമാര്‍ക്ക് പരിക്കില്ല.
ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്റെ ടെയില്‍ ഫിന് ഇളകിവീണത് ഗെന്സാക് ലാ പല്യു എന്ന ഗ്രാമത്തിന് സമീപം ഒരു വീടിനു മുകളിലേക്കാണ്. വീടിന്റെ മേല്‍ക്കൂരയ്ക്ക് കാര്യമായ പരിക്കുണ്ടായെങ്കിലും ആളപാടമൊന്നുമുണ്ടായില്ലെന്ന് ഫ്രഞ്ച് വ്യോമസേനാ ഉദ്യോഗസ്ഥനായ കേണല്‍ നിക്കൊളാസ് ലിയൗട്ടി പറഞ്ഞു.
ഇളകിവീണ വിമാനഭാഗത്തിന്റെയും വിമാനത്തിന് സംഭവിച്ച കേടുപാടിന്റെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒരു വിമാനത്തിന്റെ ഇടതുചിറകിന്റെ ഭാഗത്തിനും രണ്ടാമത്തേതിന്റെ വലതു കനാര്ഡിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. നിലത്തുവീണ ടെലില്‍ ഫിന്നില്‍, റഫാലിന്റെ സ്പെക്ട്ര ഇലക്ട്രോണിക് സ്യൂട്ടിന്റെ ഭാഗമായുള്ള നിരവധി സെന്‍സറുകളുണ്ട്.
https://www.facebook.com/Malayalivartha