പത്ത് നില കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം... കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏകദേശം 80 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം... ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ അമീര്‍ കബീര്‍ സ്ട്രീറ്റിലാണ് കെട്ടിടമാണ് തകര്‍ന്നു വീണത്, രക്ഷാദൗത്യം പുരോഗമിക്കുന്നു
പത്ത് നില കെട്ടിടം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം... കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഏകദേശം 80 പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയം... ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ അമീര്‍ കബീര്‍ സ്ട്രീറ്റിലാണ് കെട്ടിടമാണ് തകര്‍ന്നു വീണത്.
ഇറാഖുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ അമീര്‍ കബീര്‍ സ്ട്രീറ്റിലാണ് കെട്ടിടം സ്ഥിതിചെയ്യുന്നത്. വന്‍ സുരക്ഷാ സന്നാഹത്തിന്റെ നേതൃത്വത്തില്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണ്. ഇതുവരെ 32 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം.
50 അഗ്‌നിശമന സേന പ്രവര്‍ത്തകര്‍, 30 അടിയന്തിര സന്നദ്ധപ്രവര്‍ത്തകര്‍, ഡോഗ് സ്‌ക്വാഡ് എന്നിവ രക്ഷാപ്രവര്‍ത്തക സംഘത്തിന്റെ ഭാഗമാണ്. അപകടത്തിന് പിന്നാലെ പ്രവിശ്യാ തലവന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല. കെട്ടിടത്തിന്റെ ഉടമയും കോണ്‍ട്രാക്ടറും അറസ്റ്റിലായി.
https://www.facebook.com/Malayalivartha