വിവാഹിതയായ പുട്ടിന്റെ മകൾക്ക് രഹസ്യ കാമുകൻ, ബാലേ നര്‍ത്തകനായ കാമുകനെ കാണാൻ പറന്നത് 50 തവണ,യുക്രെയിനുമായുള്ള യുദ്ധസമയത്ത് റഷ്യന്‍ സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് വിമാനങ്ങളിൽ കാതറിന നിരന്തരമായി യൂറോപ്പ് സന്ദര്‍ശിച്ചു, മാദ്ധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള വാര്‍ത്തയായി പുട്ടിന്റെ മകളുടെ അവിഹിത ബന്ധം...!
പുട്ടിന്റെ മകളുടെ അവിഹിത ബന്ധം യൂറോപ്യന്‍ മാദ്ധ്യമങ്ങളില്‍ ഇപ്പോഴും ചൂടുള്ള വാര്‍ത്തയാണ്. മ്യൂണിക്കിലെ അറിയപ്പെടുന്ന ബാലേ നര്‍ത്തകനായ ഇഗോര്‍ സെലന്‍സ്കിയാണ് പുട്ടിന്റെ മകൾ കാതറിന ടികനോവയുടെ കാമുകന്.യുക്രെയിനുമായുള്ള യുദ്ധസമയത്ത് കാതറിന നിരന്തരമായി യൂറോപ്പ് സന്ദര്‍ശിച്ചിരുന്നത് മാദ്ധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ ഏതാണ്ട് 50 തവണയാണ് പുട്ടിന്റെ മകള്‍ കാതറിന ടികനോവ മ്യൂണിക്കിലേക്ക് സെലന്‍സ്കിയെ കാണാനായി പറന്നത്.റഷ്യന്‍ സര്‍ക്കാരിന്റെ ചാര്‍ട്ടേഡ് വിമാനങ്ങളിലായിരുന്നു കാതറിന്റെ യാത്രകള്‍ അധികവും. കൂട്ടിന് അംഗരക്ഷരുമുണ്ടാകും. മോസ്കോയില്‍ നിന്നും മ്യൂണിക്കിലേക്ക് പറക്കുന്ന ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്രാവിവരങ്ങള്‍ ശേഖരിച്ചതില്‍ നിന്നുമാണ് സംഗതി പുറത്തറിയുന്നത്.
2018- 19 കാലഘട്ടത്തിലാണ് കാതറിന് സെലന്‍സ്കിയെ കാണാന്‍ ഏറ്റവുമധികം തവണ യാത്ര ചെയ്തിരിക്കുന്നതെങ്കിലും വിഷയം ചര്‍ച്ചയാകുന്നത് ഇപ്പോഴാണെന്ന് മാത്രം.പുട്ടിന്റെ അടുത്ത സുഹൃത്തായ നിക്കോളായ് ഷാമലോവിന്റെ ഇളയമകന് കീറില് ഷാമലോവിനെയാണ് കാതറിന വിവാഹം ചെയ്തിരിക്കുന്നത്.
2013ല്‍ കെങ്കേമമായിട്ടായിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്.സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സെലന്‍സ്കിയുമായുള്ള ബന്ധത്തില്‍ കാതറിനയ്ക്ക് ഒരു കുട്ടിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ഇതെല്ലാം യൂറോപ്യന്‍ മാദ്ധ്യമങ്ങളില്‍ ഇപ്പോഴും ഇത് ചൂടുടേറിയ വാര്‍ത്തയാണ്.
https://www.facebook.com/Malayalivartha