ടര്‍ക്കിഷ് വനിതയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു പാകിസ്താനിലെ ജനങ്ങള്‍; ഒരു സ്ത്രീയെ ആക്രമിക്കുന്നത് 30ഓളം പുരുഷന്മാര്;
ടര്‍ക്കിഷ് വനിതയെ ആക്രമിച്ച് പാക്ക് ജനക്കൂട്ടം. മുപ്പതോളം പേര് വരുന്ന പുരുഷന്മാരുടെ സംഘം ചേര്‍ന്നാണ് വനിതയെ ആക്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
ആദ്യം വനതിയെ കുറച്ച് പുരുഷന്മാര് ചേര്‍ന്ന് പിന്തുടരുന്നത് കാണാം. ഒരു ഫ്രൂട്ട് സ്റ്റാളിന് സമീപമാണ് ദൃശ്യങ്ങള്‍ നടക്കുന്നത്. തുടര്‍ന്ന് യുവതിക്ക് ചുറ്റും നില്ക്കുന്ന പുരുഷന്മാര് ആക്രമിക്കാനൊരുങ്ങുന്നു. ഇതോടെ യുവതി ഓടി മെട്രോ സ്റ്റേഷന് അകത്തേക്ക് കടക്കാന്‍ തുനിയുന്നതും വീഡിയോയില്‍ കാണാം.
പാകിസ്താനിലെ ലാഹോറിലുള്ള മെട്രോ സ്റ്റേഷന് പുറത്താണ് സംഭവം. വീഡിയോയ്ക്ക് നല്കിയ അടിക്കുറിപ്പിലാണ് തുര്‍ക്കിയില്‍ നിന്നുള്ള വനിതയാണെന്ന് പരാമര്‍ശിക്കുന്നത്. ലാഹോറിലെ ആസാദ് ചൗക്ക് മെട്രോ സ്റ്റേഷന് പുറത്ത് പഴക്കച്ചവടം നടത്തുന്ന സ്റ്റാളിന് സമീപമാണ് സംഭവം.
യുവതിയെ ഓടിച്ചിട്ട് പിടിക്കുകയാണ് സംഘം. ഏകദേശം മുപ്പതോളം പുരുഷന്മാര് ചേര്‍ന്നാണ് യുവതിയെ ആക്രമിക്കുന്നത്. ആക്രമണവുമായി ബന്ധപ്പെട്ട് 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. അതേസമയം വീഡിയോയില്‍ കാണുന്നത് ടര്‍ക്കിഷ് വനിതയാണെന്നും ലാഹോറിലെ മെട്രോ സ്റ്റേഷനാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha