Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...


മാലിദ്വീപ് കടക്കെണിയിൽ... അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ...രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്...


അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....

50 വര്‍ഷം പഴക്കമുള്ള അറുപഴഞ്ചന്‍ ടാങ്കുകള്‍ യുദ്ധമുഖത്ത് എത്തിച്ച് റഷ്യ; ആയുധങ്ങളില്ലാതെ ചവറ്റുകൊട്ടയില്‍ നിന്ന് ആയുധം പെറുക്കുന്നു; നാണംകെട്ട് പുടിന്‍

27 MAY 2022 03:23 PM IST
മലയാളി വാര്‍ത്ത

More Stories...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു

റഷ്യ വന്‍ ആയുധ പ്രതിസന്ധിയിലോ? പുറത്തുവരുന്ന വാര്‍ത്തകള്‍ തെളിയിക്കുന്നതും അത് തന്നെയാണ്. ആയുധമില്ലാതെ വലയുകയാണ് റഷ്യ എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ റഷ്യ അത് അംഗീകരിച്ചിരുന്നില്ല. ഇപ്പോഴിതാ ശീതയുദ്ധകാലത്തെ സോവിയറ്റ് യൂണിയന്റെ ടി 62 ടാങ്കുകള്‍ യുക്രെയ്‌നിലെ മെലിറ്റോപോള്‍ റെയില്‍വേസ്‌റ്റേഷനില്‍ എത്തിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വരികയാണ്. ഇതോടെ ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്നാണ് റഷ്യ അനുകൂലികള്‍ പോലും പറയുന്നത്. സജീവ യുദ്ധമേഖലയാണ് കിഴക്കന്‍ യുക്രെയ്‌നിലെ മെലിറ്റോപോള്‍. അവിടേയ്ക്കാണ് പഴഞ്ചന്‍ ആയുധങ്ങള്‍ എത്തിക്കുന്നത്.

റഷ്യന്‍ സേനക്ക് വേണ്ടിയാണോ അതോ യുക്രെയ്‌നിലെ വിഘടനവാദികള്‍ക്കു വേണ്ടിയാണോ ഈ സോവിയറ്റ് ടാങ്കുകള്‍ എത്തിച്ചതെന്ന് വ്യക്തമല്ല. മൂന്ന് മാസത്തോളം നീണ്ട യുദ്ധത്തിനിടെ റഷ്യന്‍ സേനയുടെ ടാങ്കുകള്‍ക്കും ആയുധങ്ങള്‍ക്കും കനത്തനാശം സംഭവിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള ടാങ്കുകള്‍ യുദ്ധഭൂമിയിലേക്കെത്തുന്ന ദൃശ്യങ്ങള്‍ കൂടി പുറത്തുവന്നിരിക്കുന്നത്.

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് കണക്കുകള്‍ പ്രകാരം റഷ്യയില്‍ 10,000 ടാങ്കുകളും 8,500 സായുധ സൈനിക വാഹനങ്ങളുമുണ്ട്. ഇതില്‍ 2,500 എണ്ണം സോവിയറ്റ് കാലത്തെ ടി 62 ടാങ്കുകളാണ്. റഷ്യ യുദ്ധ മേഖലയില്‍ ആധുനിക ആയുധങ്ങളുടെ കുറവ് നേരിടുകയാണെന്ന പ്രചാരണങ്ങളുടെ ശക്തി കൂട്ടുന്നതാണ് പുതുതായി പുറത്തുവന്ന ചിത്രങ്ങള്‍. പുതിയ ടാങ്കുകളുടെ ആവശ്യമില്ലാതെ റഷ്യ ടി 62 ടാങ്കുകളെ പുറത്തിറക്കാനിടയില്ലെന്നാണ് ദ വാര്‍ സോണ്‍ അടക്കമുള്ള വെബ് സൈറ്റുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

യുക്രെയ്‌നില്‍ റഷ്യയുടെ ടി 72, ടി 80, ടി 90 ടാങ്കുകള്‍ക്ക് വലിയ തോതില്‍ നാശം നേരിടേണ്ടി വന്നിരുന്നു. ടാങ്ക് വേധ മിസൈലുകളും ഡ്രോണ്‍ ആക്രമണങ്ങളുമെല്ലാമാണ് റഷ്യന്‍ ടാങ്കുകള്‍ക്ക് നാശം വിതച്ചത്. കീവ് ഇന്‍ഡിപെന്റഡിന്റെ റിപ്പോര്‍ട്ട് പ്രകാരം റഷ്യക്ക് 1,300 ടാങ്കുകള്‍ യുക്രെയ്‌നില്‍ നഷ്ടമായിട്ടുണ്ട്. സ്വതന്ത്ര ഓപണ്‍ സോഴ്‌സ് അനലിസ്റ്റുകളായ ഒറിക്‌സിന്റെ കണക്കുകള്‍ പ്രകാരം റഷ്യക്ക് 700 ടാങ്കുകളെയാണ് നഷ്ടമായത്. യഥാര്‍ഥ കണക്കുകള്‍ ഇതിലും വളരെ കൂടുതലായേക്കാമെന്നാണ് കരുതപ്പെടുന്നത്.

1962ലാണ് സോവിയറ്റ് യൂണിയന്‍ ടി 62 ടാങ്കുകള്‍ നിര്‍മിച്ചു തുടങ്ങുന്നത്. തുടര്‍ന്നുള്ള എട്ട് വര്‍ഷത്തിനിടെ സോവിയറ്റ് യൂണിയന്‍ 20000 ടി 62 ടാങ്കുകള്‍ നിര്‍മിക്കുകയും ചെയ്തു. എന്നാല്‍ യുദ്ധമേഖലയില്‍ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാന്‍ ടി 62 ടാങ്കുകള്‍ക്ക് സാധിച്ചിരുന്നില്ല. ഒരു തവണ ലക്ഷ്യത്തിലേക്ക് തൊടുത്താല്‍ അടുത്തതിന് എടുക്കുന്ന കാലതാമസവും ചിലസമയത്ത് ഉന്നത്തിലെ പ്രശ്‌നങ്ങളുമെല്ലാം രൂക്ഷമായതോടെ സോവിയറ്റ് യൂണിയന്‍ തന്നെ ടി 62വിന്റെ നിര്‍മാണം 1975 ഓടെ പൂര്‍ണമായും അവസാനിപ്പിച്ചു. എന്നാല്‍ 80കളില്‍ സോവിയറ്റ് യൂണിയന്‍ തന്നെ ടി 62 ടാങ്കുകള്‍ ആധുനികവല്‍ക്കരിക്കാന്‍ തീരുമാനിച്ചു. വെടിക്കോപ്പുകളും എന്‍ജിനും ഫയര്‍ കണ്‍ട്രോള്‍ സിസ്റ്റവും വരെ മാറ്റിയ ടി 62 എം ടാങ്കുകളാണ് ഇപ്പോള്‍ യുക്രെയ്‌നില്‍ നിന്നും കണ്ടെത്തിയതായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്.

ആദ്യമായിട്ടല്ല റഷ്യ ടി 62 ടാങ്കുകളെ ആവനാഴിയില്‍ നിന്നും പുറത്തെടുക്കുന്നത്. 80കളിലെ അഫ്ഗാനിസ്ഥാന്‍ അധിനിവേശത്തില്‍ ഈ റഷ്യന്‍ ടാങ്കുകള്‍ക്ക് വലിയ വേഷമുണ്ടായിരുന്നു. 90കളിലെ ചെചന്‍ അധിനിവേശത്തിലും 2008ലെ ജോര്‍ജിയയുമായുള്ള സംഘര്‍ഷത്തിലുമെല്ലാം റഷ്യ ടി 62 ടാങ്കുകള്‍ പുറത്തെടുത്തു. ഏറ്റവും ഒടുവിലായി ഈ സോവിയറ്റ് തലമുറ ടാങ്കുകളെ കണ്ടത് 2020ല്‍ സിറിയയിലായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡല്‍ഹി മെട്രോയില്‍ പിതംപുര സ്റ്റേഷനില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിലേക്ക് എടുത്തുചാടി 53 വയസുകാരി.... വലതു കൈ അറ്റ് ആശുപത്രിയില്‍  (7 minutes ago)

പിണറായി തന്ത്രം മെനഞ്ഞു സി പി ഐ രണ്ടാവും ബിനോയിയും പ്രകാശ് ബാബുവും നേർക്കുനേർ  (15 minutes ago)

KANNUR ഒരു രക്ഷയില്ല...  (29 minutes ago)

ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്...  (30 minutes ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (34 minutes ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (36 minutes ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (50 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (1 hour ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (1 hour ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (1 hour ago)

കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന്‍ മരിച്ചു  (1 hour ago)

ISRAEL 7 മില്യൺ ഡോളർ വിലയിട്ട തല  (1 hour ago)

PM MODI അടിയന്തര ധനസഹായം നൽകി ഇന്ത്യ;  (1 hour ago)

അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....  (1 hour ago)

വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

Malayali Vartha Recommends