ഇന്ത്യന്‍ സംസ്കാരം നെഞ്ചിലേറ്റി ബൈഡന്; മോദിയ്ക്ക് നല്കിയ സമ്മാനം ചര്‍ച്ചയാകുന്നു; ഇന്ത്യന്‍ സംസ്കാരത്തിന്റെ ജനപ്രീതി വിളിച്ചോതുന്ന സാഞ്ജി ആര്‍ട്ട്; ഇന്ത്യയ്ക്കിത് അഭിമാന നിമിഷം
ക്വാഡ് ഉച്ചക്കോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റ് ഡോ ബൈഡനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടെ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ച കലാസൃഷ്ടിയായിരുന്നു സാഞ്ജി ആര്‍ട്ട്. ഇതോടെ യുപിയിലെ ബ്രജ് മേഖല വീണ്ടും ലോകത്തിന് മുന്നില്‍ ആദരിക്കപ്പെട്ടു.
മഥുരയിലെ കലാകാരനായിരുന്ന ചെയിന്സുഖ് ദാസ് വര്‍മ തയ്യാറാക്കിയ ഒരു സാഞ്ജി കലാസൃഷ്ടിയായിരുന്നു മോദി സമ്മാനിച്ചത്. അമേരിക്കന്‍ പ്രസിഡന്റിന് സാഞ്ജി ആര്‍ട്ട് നല്കി കൊണ്ട് വലിയൊരു വിഭാഗം വരുന്ന ജനസമൂഹത്തിന് ഇന്ത്യയുടെ അതുല്യമായ കലാസൃഷ്ടി മോദി പരിചയപ്പെടുത്തുകയായിരുന്നു മോദി.
ബ്രജ് മേഖലയിലെ ഈ കലാസൃഷ്ടിയെ ലോകത്തെ പരിചയപ്പെടുത്താന്‍ അവസരം നല്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുകയാണെന്ന് ബ്രജ് സംസ്കൃതി ശോധ് സന്സ്ഥാന് സെക്രട്ടറി ലക്ഷ്മിനാരായണ് തിവാരി പ്രതികരിച്ചു. യുപിയിലെ പ്രാദേശിക കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭൂതപൂര്‍വമാണെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു.
വിവിധ രാഷ്ട്രത്തലവന്മാരുടെ ഔദ്യോഗിക സന്ദര്‍ശനവേളയിലും ലോകത്തെവിടെയെങ്കിലും വെച്ച് നടക്കുന്ന കൂടിക്കാഴ്ചക്കിടയിലും ഇന്ത്യന്‍ സംസ്കാരത്തെ പ്രതിധ്വനിപ്പിക്കുന്ന കലാസൃഷ്ടികള്‍ പരിചയപ്പെടുത്തുകയും സമ്മാനിക്കുകയും ചെയ്യുന്ന രീതി 2014 മുതല്‍ നരേന്ദ്രമോദിയാണ് ആരംഭിക്കുന്നത്. ഇന്ത്യയുടെ സംസ്കാരം ആഗോളത്തലത്തില്‍ കൂടുതല്‍ ശ്രദ്ധനേടുകയാണ് ഇതിലൂടെ സംഭവിക്കുന്നതെന്ന് സാമൂഹ്യ പ്രവര്‍ത്തകനായ സമീര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha