ജീവിതത്തില്‍ ഇങ്ങനെ ഒരു തീരുമാനം ആരെടുക്കും; നായയായി മാറാന്‍ യുവാവ് മുടക്കിയത് 12 ലക്ഷം രൂപ; വൈറലായി വീഡിയോ
ടോക്കോ എന്ന യുവാവ് സ്വയം നായയായി മാറിയിരിക്കുകയാണണ്. നായയുടെ രൂപത്തിലേക്ക് മാറാന്‍ ലക്ഷങ്ങളാണ് ടോക്കോ മുടക്കിയത്. തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍, അദ്ദേഹം സെപ്പറ്റ് എന്ന പ്രൊഫഷണല്‍ ഏജന്‍സിയുടെ സഹായം തേടി. സിനിമകള്‍, പരസ്യങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ വിനോദ ആവശ്യങ്ങള്‍ക്കായി വിവിധ ശില്പങ്ങള് തനിമയോടെ നിര്‍മിച്ചുനല്‍കുന്ന ഏജന്‍സിയാണിത്. ഒരു നായയാകാന്‍ ആഗ്രഹിച്ച യുവാവ് ഒരു യഥാര്‍ഥ നായയെപ്പോലെയാക്കാന്‍ കഴിയുന്ന ഒരു ലൈഫ്സൈസ് ഡോഗ് കോസ്റ്റ്യൂം ഉണ്ടാക്കാന്‍ ഏജന്‍സിയോട് ആവശ്യപ്പെട്ടു.'ഒരു വ്യക്തിയുടെ അഭ്യര്‍ത്ഥന മാനിച്ച് ഞങ്ങള്‍ ഒരു നായയുടെ മോഡലിംഗ് സ്യൂട്ട് ഉണ്ടാക്കി' എന്ന അടിക്കുറിപ്പിനൊപ്പം വിചിത്രമായ വസ്ത്രത്തിന്റെ ചിത്രങ്ങളും ഏജന്‍സി ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.
ഏകദേശം 40 ദിവസം കൊണ്ടാണ് നായയുടെ കോസ്റ്റ്യൂം നിര്‍മിച്ചത്. ഈ വസ്ത്രത്തിനായി 12 ലക്ഷം രൂപയാണ് യുവാവ് മുടക്കി. ടോക്കോ നായയുടെ രൂപത്തില്‍ ഇരിക്കുന്നതും കിടക്കുന്നതുമൊക്കെയുള്ള വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. നാലുകാലില്‍ നടക്കുന്ന മൃഗങ്ങളാണ് തനിക്ക് പ്രിയപ്പെട്ടതെന്നും അതുകൊണ്ട് നായയോട് വളരെ ഇഷ്ടമാണെന്നും രൂപം മാറിയ യുവാവ് പറയുന്നു.'''നീണ്ട മുടിയുള്ള നായകള്‍ക്ക് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും. അങ്ങനെയൊരു അവസ്ഥ കണ്ടാണ് ഞാന്‍ കോലിയെ എന്ന നായയെ എന്റെ പ്രിയപ്പെട്ട നായയാക്കിയത്'' ടോക്കോ കൂട്ടിച്ചേര്‍ത്തു.
ഒരു വസ്ത്രംപോലെ ധരിക്കാനും അഴിച്ചുവയ്ക്കാനും സാധിക്കുന്ന രൂപമാണെങ്കിലും ഇപ്പോള്‍ യുവാവ് പൂര്‍ണമായും നായയുടെ രൂപത്തിലാണ് എന്ന് സമീപവാസികള്‍ പറയുന്നു. ഇദ്ദേഹത്തെ പിന്നീട് മനുഷ്യരൂപത്തില്‍ ആരും തന്നെ കണ്ടിട്ടില്ല.
https://www.facebook.com/Malayalivartha