Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ


തൃശൂർ പൂരം കലക്കിയത് ബി.ജെ.പിയെ ജയിപ്പിക്കാൻ പിണറായി നടത്തിയ കരുനീക്കം...സി.പി.ഐ നേതാക്കളുടെ പ്രസ്താവനക്ക് പിന്നിൽ എം.വി. ഗോവിന്ദനെന്ന് പിണറായി സംശയിക്കാൻ ഒരു ന്യായമുണ്ട്...


വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...


മാലിദ്വീപ് കടക്കെണിയിൽ... അടിയന്തര ധനസഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ...രണ്ടാം തവണയാണ് ഇന്ത്യ ഇത്തരത്തിൽ മാലദ്വീപിന് സഹായം വാഗ്ദാനം ചെയ്യുന്നത്...


അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....

ആയുധപ്പുര കൂട്ടിമുട്ടിച്ച ചൈനയ്ക്ക് ഇരുട്ടടിയുമായി ഇന്ത്യൻ സൈനികർ... ഷീയുടെ പാലത്തിന് ബോംബിട്ടു! ഇന്ത്യയുടെ വജ്രായുധത്തിൽ ഞെട്ടി ചൈന...

27 MAY 2022 04:13 PM IST
മലയാളി വാര്‍ത്ത

More Stories...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ ഭീകര നേതാക്കളിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....മാസങ്ങൾക്കുള്ളിൽ രണ്ടാമത്തെ കമാൻഡറെയാണ് ഹിസ്ബുല്ലക്ക് നഷ്ടമാകുന്നത്...

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു

എത്ര കിട്ടിയാലും പഠിക്കാത്ത ഒരു രാജ്യമുണ്ട്. വീണ്ടും വീണ്ടും വെറുതെ പ്രകോപനം ഉണ്ടാക്കി വഴിയേ പോകുന്ന പണിയെല്ലാം കയ്യിലിരുപ്പ് കൊണ്ട് മാത്രം തലയിലാവുന്ന, തലയില്‍ ആക്കുന്ന ഒരു രാജ്യം, അത് ചൈനയാണ്. പ്രത്യേകിച്ച് ഇന്ത്യക്ക് മേല്‍ പ്രകോപനം ഉണ്ടാക്കുന്നത് ചൈനയുടെ സ്ഥിരം ഹോബി ആണ്.

അതിനു പിന്നാലെ ലോകം ചര്‍ച്ച ചെയ്യുന്ന മറ്റൊരു പ്രധാന വാര്‍ത്തയായി ഇന്ത്യയുടെ അതിര്‍ത്തിയില്‍ പാഗോംങ് തടാകത്തിന് അരികെ വീണ്ടും ചൈനയുടെ റോഡ് നിര്‍മ്മാണം മാറിയിരുന്നു. 2 വർഷത്തിലധികമായി അതിർത്തി സംഘർഷം നിലനിൽക്കുന്ന കിഴക്കൻ ലഡാക്കിനു സമീപം പാംഗോങ് തടാകത്തിൽ പാലം നിർമിച്ചാണ് ചൈനയുടെ നീക്കം. ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകൾക്കു നീങ്ങാൻ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിർമിക്കുന്നത്.

പ്രദേശത്തു ചൈന നിർമിക്കുന്ന രണ്ടാമത്തെ പാലമാണിത്. സൈനികർക്കും വാഹനങ്ങൾക്കും നീങ്ങാൻ സാധിക്കുന്ന ചെറുപാലത്തിന്റെ നിർമാണം കഴിഞ്ഞ മാസം പൂർത്തീകരിച്ചിരുന്നു. ഇതിനു സമീപമാണു പുതിയ പാലം നിർമിക്കുന്നത്. വ്യക്തമായ തെളിവുകള്‍ നിരത്തിയാണ് ഇന്ത്യ ഇത് അറിയിച്ചത്. ആശങ്ക പടര്‍ത്തി ഉപഗ്രഹ ചിത്രങ്ങള്‍ കൂടി പുറത്ത് വന്നിരുന്നു. ഇന്ത്യന്‍ അതിര്‍ത്തിയില്‍ പുതിയ പ്രകോപനവും ആയി ചൈന കച്ചകെട്ടി ഇറങ്ങിയപ്പോൾ അതിരൂക്ഷ പ്രതികരണമാണ് ഇന്ത്യ അറിയിച്ചത്.

ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ ഇനി വാക്കാൽ കാര്യമില്ല, മറിച്ച് പ്രവർത്തിക്കാം എന്ന തീരുമാനിച്ചുറപ്പിച്ച് രാജ്യം ഇറങ്ങിയിരിക്കുകയാണ്. അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ഇന്ത്യ നീക്കം ശക്തമാക്കുന്നു എന്ന സൂചനയാണ് പിന്നാലെ ലഭിക്കുന്നത്. പാഗോംഗ് സോ മേഖലയിൽ നദിക്കു കുറുകേ ചൈന പാലം പണി തുടരുന്ന സാഹചര്യത്തിലാണ് ഇന്ത്യ സൈനിക നീക്കം വർദ്ധിപ്പിച്ചത്. സ്ഥിരം ക്യാമ്പുകളിൽ നിന്ന് കൂടുതൽ സൈന്യത്തെ പാഗോംഗ് സോ മേഖലയിലേക്ക് നീക്കാനാണ് സേനയുടെ തീരുമാനം.

ചൈന പാഗോംഗ് സോ അതിർത്തിയിൽ രണ്ടാമത്തെ പാലം നിർമ്മിക്കുന്നു എന്നതിനെതിരെ സൈന്യത്തിനൊപ്പം വിദേശകാര്യവകുപ്പം കടുത്ത പ്രതിഷേധം രേഖപ്പെടുത്തിക്കഴിഞ്ഞു. നമ്മുടെ അതിർത്തിയിലേക്ക് കടന്നുള്ള ചൈനയുടെ ഏത് നീക്കവും എതിർക്കും. ചൈന അവരുടേതെന്ന് അവകാശപ്പെടുന്ന മേഖലകൾ 1960 അനധികൃതമായി കൈവശപ്പെടുത്തിയ താണെന്ന് മറക്കരുതെന്നും ഇന്ത്യയുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ അഖണ്ഡത കാക്കാൻ ആരുടേയും അനുവാദം ആവശ്യമില്ല. ഈ പ്രദേശത്തു നടത്തുന്ന ഏതു നിർമ്മാണവും പൊറുക്കാനാവാത്തത് തന്നെയാണ്. സൈന്യത്തെ മുന്നോട്ട് നീക്കാൻ ഇന്ത്യ നിർബന്ധിതമാവുകയാണ്. ചൈനയുടെ നീക്കങ്ങൾ അതിർത്തിയിലെ സൈനിക വിന്യാസത്തിന് വഴി വെച്ചിരിക്കുകയാണെന്ന സൈന്യത്തിന്റെ പ്രസ്താവനയെ ശരിവയ്‌ക്കുന്ന നയമാണ് വിദേശകാര്യവകുപ്പ് സ്വീകരിച്ചിരിക്കുന്നത്.

ഇന്ത്യയെ ലക്ഷ്യമിട്ട് സേനാ ടാങ്കുകള്‍ക്കു നീങ്ങാന്‍ വലിപ്പമുള്ള പാലമാണ് ചൈനയുടെ നിയന്ത്രണത്തിലുള്ള സ്ഥലത്തു നിര്‍മിക്കുന്നത്. സേനാ പിന്‍ മാറ്റത്തിന് ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ധാരണയിലെത്തിയ സ്ഥലമാണിത്. തടാകത്തിന്റെ ഇരു വശത്തു നിന്നും പാലം നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

2020 മേയില്‍ കിഴക്കന്‍ ലഡാക്കില്‍ ചൈനീസ് സേന നടത്തിയ കടന്നുകയറ്റത്തെത്തുടര്‍ന്ന് ആരംഭിച്ച സംഘര്‍ഷം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ശ്രമിക്കുന്നതിനിടെ ആണു വീണ്ടും പുതിയ പ്രകോപനം. ഈ പ്രദേശം തങ്ങളുടേത് ആണെന്നും 1962 മുതല്‍ ചൈന കയ്യടക്കി വച്ചിരിക്കുക ആണെന്നുമാണ് നമ്മുടെ ഇന്ത്യയുടെ നിലപാട്. ഇവിടെ ചൈന നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ അംഗീകരിക്കുന്നില്ല.

ചൈനീസ് സേനയുടെ ആയുധപ്പുരയെ പാംഗോങ് തടാകത്തിന്റെ മറുകരയുമായി പാലം ബന്ധിപ്പിക്കും. റോഡ്മാർഗം മറുകരയിലേക്കുള്ള ദൂരം 100 കിലോമീറ്ററിലധികം കുറയ്ക്കാനും കഴിയും. പ്രദേശത്തുടനീളം റോഡുകളും ചൈന നിർമിക്കുന്നുണ്ട്. 2020 ഓഗസ്റ്റിൽ അപ്രതീക്ഷിത നീക്കത്തിലൂടെ തടാകത്തിനു സമീപമുള്ള മലനിരകളുടെ ഉയർന്ന മേഖലയിൽ ഇന്ത്യൻ സേന ആധിപത്യമുറപ്പിച്ചിരുന്നു. ഭാവിയിൽ അത്തരം നീക്കങ്ങൾക്കു തടയിടാനും ദ്രുതഗതിയിലുള്ള സൈനികനീക്കങ്ങൾ നടത്താനും ലക്ഷ്യമിട്ടാണു ചൈനയുടെ നടപടി.

സേനാ പിന്മാറ്റത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയ സ്ഥലത്താണ് വീണ്ടും ചൈന പാലം നിർമ്മിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ചൈനയുടെ പാലം നിർമ്മാണത്തിന്റെ ഉപഗ്രഹ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ മേഖലയിൽ ചൈനീസ് സൈന്യത്തെ വേഗത്തിൽ വിന്യസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈന ഇത്തരത്തിൽ ഒരു പാലം നിർമ്മിക്കുന്നതെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അതേസമയം, റഷ്യയിൽ നിന്നു വാങ്ങിയ എസ് 400 വ്യോമ പ്രതിരോധ മിസൈൽ കവചം ചൈന, പാക്ക് അതിർത്തികളിൽ അടുത്ത മാസം ഇന്ത്യ വിന്യസിക്കുമെന്ന് യുഎസ് ഇന്റലിജൻസ് ഏജൻസി അറിയിച്ചിട്ടുണ്ട്. ചൈനയുടെ ചെറു വിരല്‍ അനങ്ങിയാല്‍ പോലും ഇനി ഇന്ത്യ കാത്തിരിക്കില്ല ആക്രമിക്കുക തന്നെ ചെയ്യും.

യുഎസ് സെനറ്റ് യോഗത്തിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി മേധാവി ലഫ്. ജനറൽ സ്കോട്ട് ബെറിയർ ആണ് ഇക്കാര്യമറിയിച്ചത്. ആകാശമാർഗം ശത്രുസേനകൾ നടത്തുന്ന ആക്രമണങ്ങൾ നേരിടാൻ കഴിയുന്ന എസ് 400 മിസൈൽ കവചം കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയ്ക്കു ലഭിച്ചത്. ഇനി പ്രകോപനം ഉണ്ടാക്കിയാല്‍ ചൈനയ്ക്ക് ഇന്ത്യയുടെ വക റഷ്യന്‍ മറുപടി ആയിരിക്കും എന്നതില്‍ സംശയമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

KANNUR ഒരു രക്ഷയില്ല...  (6 minutes ago)

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ  (11 minutes ago)

ISRAEL കണ്ടുപിടിക്കുക ദുഷ്കരം  (13 minutes ago)

മുതിര്‍ന്ന സിപിഐഎം നേതാവ് എം എം ലോറന്‍സ് അന്തരിച്ചു....എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലിലായിരുന്നു അന്ത്യം  (27 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി പോകവേ സൗദി അല്‍ ഹസയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അമ്മയും കുഞ്ഞും മരിച്ചു...  (44 minutes ago)

PINARAYI VIJAYAN ശശിയുടെ അദ്യശ്യകരങ്ങൾ  (51 minutes ago)

തീവണ്ടിയില്‍ നിന്നു വീണ യുവാവ് രക്ഷപ്പെട്ടത് അത്ഭുതകരമായി... ഒറ്റക്കല്‍-ഇടമണ്‍ സ്റ്റേഷനുകള്‍ക്കിടയില്‍ ഉദയഗിരി ഭാഗത്താണ് അപകടം  (57 minutes ago)

കര്‍ണാടകയില്‍ ഹൃദയാഘാതം മൂലം പതിനൊന്നുകാരന്‍ മരിച്ചു  (59 minutes ago)

ISRAEL 7 മില്യൺ ഡോളർ വിലയിട്ട തല  (1 hour ago)

PM MODI അടിയന്തര ധനസഹായം നൽകി ഇന്ത്യ;  (1 hour ago)

അര്‍ജുന് വേണ്ടി ഗംഗാവലി പുഴയില്‍ ഇറങ്ങി പരിശോധന നടത്തുന്ന പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ അക്കേഷ്യ തടിക്കഷ്ണം മുങ്ങിയെടുത്തു....  (1 hour ago)

വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്ന് മുഖ്യമന്ത്രി  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക്... അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ച നടത്തും..  (1 hour ago)

ലെബനന്‍ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണ നിഴലിലായ മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്..തിരച്ചിൽ തുടരുന്നു  (1 hour ago)

ലെബനനിലെ ഹിസ്ബുല്ല തലവന്‍ ഇബ്രാഹിം അക്വിലിനെ വധിച്ചെന്ന് ഇസ്രയേല്‍.ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു  (1 hour ago)

Malayali Vartha Recommends