നൈജീരിയയില്‍ മുസ്ലിം പള്ളിയില്‍ സ്‌ഫോടനം; 44 മരണം
നൈജീരിയയിലെ വടക്ക്-കിഴക്കന്‍ മേഖലയില്‍ മുസ്‌ലിം പള്ളിക്ക് നേരെ തീവ്രവാദി ആക്രമണം. ആക്രമണത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ പ്രാര്‍ഥനയ്‌ക്ക് എത്തിയവരാണ് മരിച്ചത്. ബൊക്ക ഹാമ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. അടുത്തിടെ ബൊക്ക ഹാമ തീവ്രവാദികള്‍ ക്രിസ്റ്റ്യന്‍ പള്ളി, സ്‌കൂള്‍, സൈനിക പോസ്റ്റ്, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയും ആക്രമണം നടത്തിയിരുന്നു. 2010-ന് ശേഷം ബൊക്ക ഹാമ ആക്രമണത്തില്‍ 1,700 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.
https://www.facebook.com/Malayalivartha