തീവ്രപരിചരണ വിഭാഗത്തില്‍ ഉറുമ്പ് ശല്യം.. മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ.. കാരണം കേട്ട് ഞെട്ടി വീട്ടുകാർ..
എന്‍ഐസിയുവില്‍ വച്ച് ഉറുമ്ബ് കടിച്ചു; മൂന്ന് ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം.മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് ഉറുമ്ബു കടിയേറ്റ് മരിച്ചു. നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) ചികിത്സയിലിരിക്കെയാണ് ദാരുണമായ സംഭവമുണ്ടായത്.
ഉത്തര്‍പ്രദേശിലെ മഹോബ ജില്ലയിലെ വനിതാ ആശുപത്രിയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ കുഞ്ഞിന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി.
മുധാരി ഗ്രാമവാസിയായ സുരേന്ദ്ര റായ്ക്വാര്‍ എന്നയാള്‍ മെയ് 30നാണ് ഗര്‍ഭിണിയായ ഭാര്യ സീമയ്ക്കൊപ്പം ആശുപത്രിയിലെത്തിയത്. അന്നുതന്നെ സീമ ആണ്‍കുഞ്ഞിന് ജന്മം നല്കി. കുഞ്ഞിന് സുഖമില്ലാതായതോടെ ഡോക്ടര്‍മാര്‍ എന്‍ഐസിയുവില്‍ പ്രവേശിപ്പിച്ചു.
വാര്‍ഡില്‍ അഴുക്കും ഉറുമ്ബും ഉണ്ടെന്ന് ബന്ധുക്കള്‍ ജീവനക്കാരോടും ഡോക്ടര്‍മാരോടും പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല.മരണവിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
സംഭവത്തില്‍ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണം നടത്തി കുറ്റക്കാര്‍ ആരായാലും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha