പരമ്പരാഗത യഹൂദ നിയമം പാലിക്കുന്ന സൈനികര്‍ക്ക് സ്ത്രീകളോടൊപ്പം ജോലി ചെയ്യാന്‍ കഴിയില്ല, പുരുഷന്മാരോടൊപ്പം സ്ത്രീകളെയും യുദ്ധയൂണിറ്റുകളിലേയ്ക്ക് ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാനൊരുങ്ങി ഇസ്രയേല്‍; പ്രസ്താവനയില്‍ ജൂതപുരോഹിതന്മാര് ഒപ്പുവച്ചു
യുദ്ധയൂണിറ്റുകളിലേയ്ക്ക് സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് അവസാനിപ്പിക്കാന്‍ തയ്യാറായി ഇസ്രയേല്‍ പ്രതിരോധ സൈന്യം. ഇത് സംബന്ധിച്ച പ്രസ്താവനയില്‍ ജൂതപുരോഹിതന്മാര് ഒപ്പുവച്ചു. 'അപകടകരമായ ഘട്ടങ്ങള്‍ ഒഴിവാക്കാനും ഇസ്രയേല്‍ പ്രതിരോധ സേനയുടെ ഐക്യവും രാജ്യത്തിന്റെ ഐക്യവും നിലനിര്‍ത്താനും ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നു, പ്രസ്താവനയില്‍ ഒപ്പുവച്ചുകൊണ്ട് ജൂതപുരോഹിതന്മാര് അറിയിച്ചു.
പരമ്പരാഗത യഹൂദ നിയമം പാലിക്കുന്ന സൈനികര്‍ക്ക് സ്ത്രീകളോടൊപ്പം ജോലി ചെയ്യാന്‍ കഴിയാത്തതാണ് തീരുമാനത്തിന് പിന്നില്‍. ഇസ്രയേല്‍ പ്രതിരോധ സേനയില്‍ മാത്രമല്ല, വ്യോമ പ്രതിരോധ യൂണിറ്റുകളിലും ഇസ്രയേലില്‍ നിരവധി സ്ത്രീകള്‍ പുരുഷന്മാര്ക്കൊപ്പം ജോലി ചെയ്യുന്നുണ്ട്.
വ്യോമസേനയില്‍ 95 ശതമാനത്തോളം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് ഐഡിഎഫിന്റെ കണക്ക്. കഴിഞ്ഞ വെള്ളിയാഴ്ച എലൈറ്റ് ഹെലികോപ്റ്റര്‍ബോണ്‍ സെര്‍ച്ച് ആന്‍ഡ് റെസ്ക്യൂ യൂണിറ്റില്‍ ആദ്യമായി സേവനം ചെയ്യാന്‍ സ്ത്രീകള്‍ക്ക് അനുമതി നല്‍കുമെന്ന് ഐഡിഎഫ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ നടപടി.
https://www.facebook.com/Malayalivartha