ചൈനയില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി... ഒരാള്‍ മരിച്ചു, ഏഴ് പേര്‍ക്ക് പരിക്ക്
ചൈനയില്‍ അതിവേഗ ട്രെയിന്‍ പാളം തെറ്റി. ഒരാള്‍ മരിച്ചു. ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഗുയിഷൗ പ്രവശ്യയിലാണ് സംഭവം. ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മരിച്ചത്. പരിക്കേറ്റവര്‍ യാത്രക്കാരാണ്.
ഗിയാംഗില്നിന്നു ഗുവാംഗ്സുവിലേക്കു പോവുകയായിരുന്ന ഡി 2809 ബുള്ളറ്റ് ട്രെയിന്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് അപകടത്തില്‍പ്പെട്ടത്. ട്രെയിനില്‍ ഉണ്ടായിരുന്നത് 136 യാത്രക്കാരാണ്.
തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ വച്ചാണ് അപകടമുണ്ടായത്.
https://www.facebook.com/Malayalivartha