അമ്മയെ അനുകരിച്ച് മകന്... അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടി അമ്മക്കൊപ്പം വ്യായാമം ചെയ്യുന്നു
കുഞ്ഞുമക്കള്‍ കാണിക്കുന്ന ഏത് പ്രവൃത്തിയും കൗതുകം നിറഞ്ഞതാണ്. അവര്‍ ചെയ്യുന്ന ഓരോ പ്രവൃത്തികളും ഒരു മടുപ്പും കൂടാതെ കൗതുകത്തോടും സന്തോഷത്തോടുമാണ് നോക്കിയിരിക്കുന്നത്. മാതാപിതാക്കളെ അനുകരിച്ചാണ് മക്കള്‍ വളരുന്നത്. അത്തരത്തിലൊരു അനുകരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
അമ്മയെ അനുകരിക്കാന്‍ ശ്രമം നടത്തുന്ന ഒരു കുഞ്ഞിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. അഞ്ച് മാസം പ്രായമുള്ള ആണ്‍കുട്ടി അമ്മക്കൊപ്പം വ്യായാമം ചെയ്യുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമ്മ ചെയ്യുന്ന വ്യായാമ മുറകള്‍ അതുപോലെ പകര്‍ത്താന്‍ ശ്രമിക്കുകയാണ് ഈ കുഞ്ഞ്.
മെയ് 19ന് ഫിറ്റ്സ്റ്റാഗ്രാം മിഷേല്‍ എന്ന യുവതിയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 5 മാസം പ്രായമുള്ള കുഞ്ഞ് കുറച്ച് പുതിയ കാര്യങ്ങള്‍ പഠിക്കുന്നു എന്ന അടിക്കുറിപ്പോടെ ആയിരുന്നു വീഡിയോ പങ്കുവച്ചത്.
ഫിറ്റ്നസ് പരിശീലകയാണ് മിഷേല്‍. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ഇത് 31.7 ദശലക്ഷം കാഴ്ചക്കാരെയും മൂന്ന് ദശലക്ഷത്തിലധികം ലൈക്കുകളും നേടി. രസകരമായ കമന്റുകളാണ് വീഡിയോക്ക് വന്നത്. അതിശയകരമാണ് എന്നാണ് പലരും വീഡിയോക്ക് താഴെ കമന്റ് ചെയ്തത്.
https://www.facebook.com/Malayalivartha