അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം ഇന്നലെ പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി.... വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനം എത്തിയതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ്
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യ വിമാനം ഇന്നലെ പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനം എത്തിയതോടെയാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് .
പ്രസിഡന്റും പ്രഥമ വനിതയും സുരക്ഷിതരാണ്, ആക്രമണം ഉണ്ടായിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. വാഷിംഗ്ടണില്‍ നിന്ന് 200 കിലോമീറ്റര്‍ കിഴക്ക് ഡെലവെയറിലെ റെഹോബോത്ത് ബീച്ചിലാണ് സംഭവം നടന്നത്.
വിമാനം തെറ്റായി സുരക്ഷിതമായ പ്രദേശത്തേക്ക് പ്രവേശിച്ചുവെന്നും ഉടന്‍ തന്നെ പുറത്തേക്ക് കടത്തിവിട്ടുവെന്നും അധികൃതര്‍.
ബൈഡനും പ്രഥമ വനിത ജില് ബൈഡനും പിന്നീട് അവരുടെ വസതിയിലേക്ക് മടങ്ങിയതായി ഉദ്യോഗസ്ഥര്‍ .
"
https://www.facebook.com/Malayalivartha