Widgets Magazine
21
Sep / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...


പവന് 600 രൂപ വർധിച്ച് 55,680 രൂപയും ​ഗ്രാമിന് 75 രൂപ വർധിച്ച് 6,960 രൂപയിലുമെത്തി... കേരളത്തിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിലയാണിത്...


അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ... ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത... ഈ മൂന്ന് ജില്ലകൾക്കും വെള്ള അലർട്ടാണുള്ളത്...

വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ദുരിതം; വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ ഒട്ടുമിക്ക എയർപോർട്ടുകളിലും യാത്രക്കാരുടെ നീണ്ട ക്യൂ... ബാഗേജുകള്‍ കിട്ടുന്നതിനായി യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തുകിടക്കേണ്ട അവസ്ഥ! ബ്രിട്ടനിൽ പല വിമാനത്താവളങ്ങളിലും പട്ടാളത്തെ ആവശ്യപ്പെട്ട് വിമാനക്കമ്പനികൾ

05 JUNE 2022 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാനെ സംബന്ധിച്ച് മറ്റൊരു വലിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നു...ഇറാനിലെ ഉർമിയ തടാകത്തിൽ നിന്നാണ് പുതിയ പ്രതിസന്ധി... 50 ലക്ഷത്തോളം ആളുകളുടെ ജീവൻ അപകടത്തിൽ...

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!

മലയാളിയായ ബിസിനസ്സുകാരന്‍ റിന്‍സണ്‍ ജോസിനെ തിരയുകയാണ്...ഹിസ്ബുള്ളകളെ ഒന്നിച്ചു ചാരമാക്കിയ മൊസാദിന്റെ ഹൈടെക്ക് ആക്രമണത്തിന് പിന്നിൽ...

140 റോക്കറ്റുകൾ തൊടുത്തുവിട്ട് ഹിസ്ബുല്ല....ഇസ്രായേൽ - ഹിസ്ബുല്ല ഏറ്റുമുട്ടൽ അയവില്ലാതെ തുടരുന്നു.... ഹിസ്ബുല്ല നടത്തിയ റോക്കറ്റാക്രമണത്തിന് വ്യോമാക്രമണത്തിലൂടെ തിരിച്ചടി നൽകിയിരിക്കുകയാണ് ഇസ്രായേൽ

വാക്കി ടോക്കികളിലെ ബാറ്ററികളിൽ ഉഗ്ര സ്ഫോടനശേഷിയുള്ള രാസവസ്തുവായ ‘പിഇടിഎൻ’ ...ഒരാൾക്കും കണ്ടുപിടിക്കാൻ പറ്റില്ല...ഇസ്രായേല്‍ ചാരസംഘടന മൊസാദാണ് ഇതിന് പിന്നിൽ

ബ്രിട്ടനിലെ പല വിമാനത്താവളങ്ങളിലും യാത്രക്കാരുടെ ദുരിതം തുടരുന്നതായി റിപ്പോർട്. വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ തന്നെ മിക്ക എയര്‍പോര്‍ട്ടുകളിലും ഭയാനകമായ ക്യൂവാണ് തുടരുന്നത്. കൂടാതെ ബ്രിസ്റ്റോളിലും മാഞ്ചസ്റ്ററിലും ക്യൂവില്‍ നിന്ന് ജനം വലയുന്ന കാഴ്ചയാണ് കാണുവാൻ സാധിക്കുന്നത്. ബാഗേജുകള്‍ കിട്ടുന്നതിനായി യാത്രക്കാര്‍ക്ക് മണിക്കൂറുകള്‍ എയര്‍പോര്‍ട്ടില്‍ കാത്തുകിടക്കേണ്ട അവസ്ഥ. ഇതോടെ പട്ടാളത്തെ വിളിക്കാതെ ഒന്നും ശരിയാവില്ലെന്നാണ് റയാന്‍എയര്‍ അടക്കമുള്ള വിമാനക്കമ്ബനികള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്ത് എത്തി. എയര്‍പോര്‍ട്ടകളില്‍ നീളുന്ന ക്യൂവിന് എയര്‍ലൈനുകളെ പഴിക്കരുതെന്നും റയാനെയര്‍ വ്യക്തമാക്കുകയായിരുന്നു.

അതോടൊപ്പം തന്നെ എയര്‍പോര്‍ട്ടില്‍ നീണ്ടു നില്‍ക്കുന്ന ക്യൂ അവസാനിപ്പിക്കാനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും പട്ടാളത്തിനേ കഴിയൂ എന്ന് റയാനെയര്‍ ചീഫ് എക്സിക്യൂട്ടീവ് മൈക്കിള്‍ ഒ ലാറി ചൂണ്ടിക്കാണിച്ചു. ആഴ്ചയുടെ മധ്യത്തില്‍ മാത്രം യാത്ര ചെയ്യുന്നതാവും നല്ലതെന്നും അദ്ദേഹം പറയുകയുണ്ടായി. കൈയില്‍ കരുതാവുന്ന ലഗേജ് മാത്രം കരുതകുയും ഹോളിഡേ ആഘോഷങ്ങള്‍ക്കായി ചെറിയ ചെറിയ സാധനങ്ങള്‍ മാത്രം ബാഗേജിലെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. ഇത് എയര്‍പോര്‍ട്ടില്‍ ചെലവാക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കുന്നതാണ്.

അങ്ങനെ അക്ഷമരായ ജനങ്ങള്‍ ബാഗേജിനായി കാത്തു നില്‍ക്കുമ്പോള്‍ കണ്‍വെയര്‍ബെല്‍റ്റുകള്‍ ശൂന്യമായി കിടക്കുന്ന കാഴ്ചയായിരുന്നു ഗാട്വിക് എയര്‍പോര്‍ട്ടില്‍ ഉണ്ടാകുന്നത്. ടര്‍ക്കിയില്‍ നിന്നും എത്തിയ കുടുംബത്തിന് തങ്ങളുടെ ഫ്ളൈറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് പുതിയ ടിക്കറ്റിനും ഹോട്ടല്‍ ചെലവ്ക്കുമായി 2,500 പൗണ്ട് അധികം മുടക്കേണ്ടി വരുകയുണ്ടായി.

എന്നാൽ ഈ വരുന്ന എട്ടു മതുല്‍ 12 ആഴ്ചകളില്‍ ഈ ക്യൂ തുടരുമെന്നാണ് കരുതുന്നത്. ഇതിനാല്‍ തന്നെ പട്ടാളത്തെ ഇറക്കേണ്ടത് ആവശ്യമാണെന്നും എയര്‍ലൈനുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഹാഫ് ടേം ഹോളിഡേയും പ്ലാറ്റിനും ജൂബിലി ആഘോഷങ്ങള്‍ക്കും ആയി ആളുകള്‍ അധികമായി എത്തുന്നതാണ് എയര്‍പോര്‍ട്ടുകളെ ഏറെ വലച്ചിരിക്കുന്നത്. മതിയായ സ്റ്റാഫുകള്‍ ഇല്ലാത്ത എയര്‍പോര്‍ട്ടുകളിലേക്ക് യാത്രക്കാരും കൂട്ടത്തോടെ എത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകുന്ന കാഴ്‌ചയാണ് കാണുന്നത്. മാഞ്ചസ്റ്റര്‍ എയര്‍പോര്‍ട്ടിലും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബാഗുകള്‍ കൂട്ടിയിട്ടിരിക്കുന്ന അവസ്ഥയാണ് ഉള്ളത്.

അതോടൊപ്പം തന്നെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതം നാലു ദിവസത്തെ ബാങ്ക് ഹോളിഡേയും എല്ലാം യാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായി മാറിയിട്ടുണ്ട്. മടിയന്മാരായ ബ്രിട്ടീഷുകാര്‍ സര്‍ക്കാര്‍ ബെനഫിറ്റിനായി ജോലി ചെയ്യാതെ ജീവിക്കുന്നതാണ് യുകെയുടെ ട്രാവല്‍ ഇന്‍ടസ്ട്രിയിലെ ജീവനക്കാരുടെ ക്ഷാമത്തിന് കാരണമായി പറയുന്നത്.

അതേസമയം കൊറോണ വൈറസ് പടര്‍ന്നതോടെ തന്നെ ആയിരക്കണക്കിന് ജീവനക്കാരാണ് എയര്‍പോര്‍ട്ടുകളിലെ ജോലി മതിയാക്കി പോയിരിക്കുന്നത്. ഇതും സ്റ്റാഫ് ഷോര്‍ട്ടേജിന് കാരണമായി. 25,000ത്തോളം വിമാനങ്ങളാണ് ഇന്ന് യുകെയില്‍ പറന്നുയരേണ്ടത്. ഇതില്‍ അഞ്ച് ലക്ഷത്തോളം യാത്രക്കാരുമുണ്ട്. എന്നാല്‍ വേണ്ടെത്ര സ്റ്റാഫുകള്‍ ഇല്ലാത്തതിനാല്‍ ഇത് എങ്ങനെ സാധ്യമാകുമെന്ന് അറിയില്ല എന്നതാണ്.

ഇതേതുടർന്ന് ക്യൂ നിന്ന് മടുത്ത യാത്രക്കാരില്‍ പലരും അംഗപരിമിതര്‍ എന്ന് നടിച്ച്‌ വീല്‍ചെയറില്‍ ക്യൂ മറികടക്കുന്നതും തലവേദനയായി മാറിയിട്ടുണ്ട്. ജോലിക്കാരുടെ ആവശ്യകത കൂടിയതോടെ സ്റ്റാഫ് ഷോര്‍ട്ടേജ് പരിഹരിക്കാന്‍ യൂറപ്പില്‍ നിന്നും ജീവനക്കാരെ ജോലിക്കെടുക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് എയര്‍വേസും, ഈസി ജെറ്റും യൂറോപ്പില്‍ നിന്നും വിസാ ഫ്രീ ജീവനക്കാരെ നിയമിക്കാന്‍ അനുമതി തേടി ട്രാന്‍സ്‌പോര്‍ട്ട് മിനിസ്റ്ററുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇത് അപ്പാടെ നിരസിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സ്‌പെയിനില്‍ നിന്നും മറ്റും തൊഴിലില്ലാത്ത ക്യാബിന്‍ ക്രൂവിനെ ജോലിക്കെടുക്കാനായിരുന്നു എയര്‍ലൈനുകളുടെ നീക്കം എന്നത്. എന്നാല്‍ ഇതിന് സര്‍ക്കാരില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായത്. ജോലിക്ക് ആളെ വിളിച്ചാല്‍ പോലും ബ്രിട്ടീഷുകാര്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പോലും തയ്യാറാകുന്നില്ല എന്നതാണ് അവസ്ഥ. ബിര്‍മിങ് ഹാം എയര്‍പോര്‍ട്ടില്‍ അംഗപരിമിതര്‍ എന്ന് പറഞ്ഞ് സഹായം ചോദിച്ച്‌ എത്തുന്നവരുടെ എണ്ണത്തില്‍ 20 ശതനമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ കൂടുതല്‍ വീല്‍ ചെയറുകള്‍ വാങ്ങുകയും വീല്‍ചെയറുകള്‍ ഉന്താനായി കൂടുതല്‍ സ്റ്റാഫിനെ നിയോഗിക്കിക്കേണ്ടി വരുന്നതായും വ്യക്തമാക്കുകയുണ്ടായി. അതായത് ഒട്ടുമിക്ക എയര്‍പോര്‍ട്ടുകളിലേയും അവസ്ഥ ഇതാണ്.

 

അതേസമയം ഇമിഗ്രേഷന്‍, കസ്റ്റംസ്, ബാഗേജ് എന്നിവിടങ്ങങ്ങളിലെല്ലാം ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ട് എന്നതാണ് പലരും അംഗപരിമിതരായി നടിക്കാന്‍ കാരണമായി പറയുന്നത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തന്നെ സ്റ്റാഫ് ഷോര്‍ട്ടേജ് മൂലം നൂറുകണക്കിന് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും സമയക്രമത്തില്‍ കാലതാമസം നേരിടുകയും ചെയ്തിട്ടുമുണ്ട്. പോസ്റ്റ് ബ്രെക്‌സിറ്റ് റൂളുകള്‍ നിര്‍ത്തലാക്കണമെന്നാണ് ഈ മേഖലയില്‍ നിന്നും ആവശ്യം ഉയരുന്നത്. അങ്ങനെ എങ്കില്‍ വിദേശ സ്റ്റാഫുകളെ ജോലിക്ക് എടുക്കാന്‍ സാധിക്കുന്നതാണ്. ഉന്നലെയും ഗാട്ട്വിക്ക് എയര്‍പോര്‍ട്ടില്‍ ഈസിജെറ്റ് 36 ഫ്‌ളൈറ്റുകള്‍ റദ്ദ് ചെയ്യുകയുണ്ടായി. ടിയുഐ മാഞ്ചസ്റ്ററില്‍ ആറ് ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. ഓട്ടം സീസണ്‍ തുടങ്ങിയ ശേഷം ബ്രിട്ടീഷ് എയര്‍ വേസ് 16,000 ഫ്‌ളൈറ്റുകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിരിവ് ചോദിച്ചിട്ട് കൊടുത്തില്ല; സ്ത്രീകൾക്ക് നേരെ വെള്ളനാട് ശശിയുടെ ഗുണ്ടായിസം; ഈ റോഡ് ശശിയുടെ വീട്ടിൽ നിന്നും കൊടുവന്നതാണോ  (13 minutes ago)

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ  (1 hour ago)

രാജീവ്‌ ജോസഫ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി സംഘടനകളും മട്ടന്നൂർ വ്യാപാരി വ്യവസായി സമിതിയും...  (1 hour ago)

ഇറാന്റെ തലയ്ക്ക് മുകളിൽ  (1 hour ago)

റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞു താണു; ടാങ്കര്‍ലോറി അപ്രത്യക്ഷമാകുന്ന ദൃശ്യങ്ങൾ വൈറൽ  (1 hour ago)

സ്വർണ വില  (1 hour ago)

ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...  (1 hour ago)

നവംബർ 25-ന് യുദ്ധ അവസാനം..! ഇറാൻ ഇന്ത്യയെ ലക്ഷ്യമിട്ട് നീങ്ങുന്നു..? ഉടൻ തീരുമാനത്തിലേയ്ക്ക്..!  (1 hour ago)

5 ജില്ലകൾക്ക് നിദ്ദേശം  (1 hour ago)

ആരും കാണാൻ വരാത്തതിന്റെ സങ്കടമുണ്ടായിരുന്നു ചേച്ചിക്ക്: വെണ്ണപോലെ കൈനിറയേ കിട്ടിയ വാത്സല്യത്തിന്റെ ഓർമ്മകളുമായി ഷാജി കൈലാസ്...  (1 hour ago)

ARJUN LORRY അതുറപ്പിച്ച് ലോറിയുടമ മനാഫ്  (1 hour ago)

അജ്മൽ കൈക്കലാക്കിയ പണവും സ്വർണാഭരണങ്ങളും തിരികെ വാങ്ങാൻ സൗഹൃദം തുടർന്നു; അജ്മൽ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു: ശ്രീക്കുട്ടിയുടെ നിർണായക മൊഴി...  (1 hour ago)

അര്‍ജുന്‍റെ ലോറി കണ്ടെത്തി..? Cp4 മാർക്കിൽ നിന്ന് 30 മീറ്റർ അകലെയായി 15 അടി താഴ്ചയില്‍ തലകീഴായി ലോറി കണ്ടെത്തി..!ഇത് ഏത് ലോറി എന്ന് പറയാൻ ആയിട്ടില്ലെന്ന് അര്‍ജുന്‍റെ ലോറി ഉടമ മനാഫ്  (2 hours ago)

അന്വേഷണ ഏജന്‍സികള്‍  (3 hours ago)

ലോകത്തെ നിയന്ത്രിക്കുന്ന ഇസ്രായേല്‍ ജൂതൻ ഒന്നും മറക്കില്ല..!! ആന പകയിൽ ജൂതന്മാർ...മൊസാദിന്റെ രാക്ഷസ ബുദ്ധി ഇങ്ങനെ...ഇസ്രായേല്‍ ലോകത്തെ നിയന്ത്രിക്കാന്‍ കഴിയുന്നത്  (3 hours ago)

Malayali Vartha Recommends