മുന്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തേക്കാമെന്ന് മുന്നറിയിപ്പുമായി പാകിസ്ഥാന് സര്‍ക്കാര്‍ ... ഇസ്ലാമാബാദില് പോലീസ് സുരക്ഷ ശക്തമാക്കി
മുന്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തേക്കാമെന്ന് മുന്നറിയിപ്പുമായി പാകിസ്ഥാന് സര്‍ക്കാര്‍ ... ഇസ്ലാമാബാദില് പോലീസ് സുരക്ഷ ശക്തമാക്കി.
മുന്‍ പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്തേക്കാമെന്ന്്പാകിസ്താന് അഭ്യന്തരമന്ത്രി റാണാ സനാഉല്ല. തന്റെ രണ്ടാമത്തെ പൊതു റാലിക്ക് മുന്നോടിയായി ഇമ്രാന് ഖാന് പെഷവാര്‍ ഹൈക്കോടതിയില്‍ നിന്നും ജൂണ്‍ 2 ന് മൂന്നാഴ്ചത്തെ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു.
കലാപം, രാജ്യദ്രോഹം, അരാജകത്വം, സായുധ ആക്രമണം എന്നിവയുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി നിരവധി കേസുകളാണ് നിലവില്‍ ഇമ്രാന് ഖാനെതിരെ പോലീസ് ചുമത്തിയിട്ടുള്ളത്. എന്നാല്‍ ബനി ഗാലയിലെ ഇമ്രാന്റെ വസതിക്ക് മുന്നില്‍ വിന്യസിച്ചിരിക്കുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യുമെന്നാണ് ആഭ്യന്തര മന്ത്രി റാണാ സനാഉല്ല അറിയിച്ചിരിക്കുന്നത്. കോടതി അനുവധിച്ച ജാമ്യ കാലാവധി തീരുന്നതിനനുസരിച്ചായിരിക്കും ഇമ്രാന് ഖാനെ അറസ്റ്റ് ചെയ്യുക എന്നാണ് അറിയിപ്പ്.
ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ധാര്‍മ്മികവും ജനാധിപത്യപരവുമായ മൂല്യങ്ങളെ പൂര്‍ണ്ണമായും അവഗണിക്കുകയും ചെയ്യുന്ന ഒരാള്‍ക്ക് ജനാധിപത്യ സമൂഹത്തില്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ തലവനാകാന്‍ കഴിയില്ല എന്നും ഇമ്രാന് ഖാനെ വിമര്‍ശിച്ച് റാണാ സനാഉല്ല .
അതേസമയം, നിലവില്‍ ഇമ്രാന് ഖാന് ഇസ്ലാമാബാധില് വരാമെന്നും അദ്ദേഹത്തിന് ഇപ്പോള്‍ നല്‍കുന്നത് നിയമപ്രകാരമുള്ള സുരക്ഷയാണെന്നും റാണാ സനാഉല്ല . പെഷവാറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാന് ഖാന് മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ബനി ഗാലയ്ക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിരിക്കുകയാണ് ഇസ്ലാമാബാദ് പോലീസ്.
"
https://www.facebook.com/Malayalivartha