ചൈനയെ ചവിട്ടി ഇന്ത്യയെ ചേര്‍ത്ത് പിടിച്ച് സൗദി; ഇന്ത്യയ്ക്കും ജപ്പാനും മുന്‍ഗണന നല്കി സൗദിയുടെ ഇന്ധന വില്‍പ്പന നയം.
ജപ്പാനും ഇന്ത്യയ്ക്കും മുന്‍ഗണന നല്കി സൗദിയുടെ ഇന്ധന വില്‍പ്പന നയം. ചൈനയ്ക്ക് നല്‍കാമെന്നേറ്റ ഇന്ധനത്തിന്റെ അളവ് വെട്ടിക്കുറച്ചതായും ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ത്യയുടേയും ജപ്പാന്റേയും പ്രാധാന്യവുമാണ് സൗദി എടുത്തു പറഞ്ഞിരിക്കുന്നത്. റഷ്യയുക്രെയ്ന്‍ യുദ്ധത്തോടെ ഏഷ്യന്‍ രാജ്യങ്ങള്‍ക്കുള്ള ഇന്ധനത്തിന്റെ അളവ് കുറഞ്ഞതാണ് സൗദി അറേബ്യ ഉപയോഗപ്പെടുത്തുന്നത്. വന്‍തോതില്‍ റഷ്യയില്‍ നിന്നും സൗദിയില്‍ നിന്നും ചൈനയാണ് ഇന്ധനം വാങ്ങിയിരുന്നത്. എന്നാല്‍ ഉപരോധം റഷ്യക്കെതിരെ കനത്തതോടെ പിന്നോട്ട് വലിഞ്ഞ ചൈന സൗദിയില്‍ നിന്നും ഇന്ധനം കൂടുതല്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്.
ജപ്പാന്, ഇന്ത്യ, തായ്ലാന്റ്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങള്‍ക്ക് മുന്‍ഗണന നല്കി ക്കൊണ്ടുള്ള വ്യാവസായിക വാണിജ്യ പ്രതിരോധ നയമാണ് സൗദി മുന്നോട്ട് വയ്ക്കുന്നത്. സൗദിയുടെ പ്രമുഖ എണ്ണ കമ്പനിയുടെ വക്താവാണ് ചൈനയേക്കാള്‍ പ്രാധാന്യം ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കാനുള്ള തീരുമാനം പുറത്തുവിട്ടത്. നാല് രാജ്യങ്ങളും എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നല്കാന് തീരുമാനം എടുത്തപ്പോള്‍ ചൈനയ്ക്ക് അടുത്തമാസം നല്‍കാനിരുന്ന അളവില്‍ കുറവ് വരുത്തുമെന്നുതന്നെയാണ് കമ്പനികള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
https://www.facebook.com/Malayalivartha