കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍... സങ്കേത് സാഗറിന് വെള്ളി... ഭാരോദ്വഹനത്തിൽ സാങ്കേത് സാർഗറിന് വെള്ളി....
ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍ നേട്ടം. രണ്ടാം ദിനമായ ഇന്ന് ഭാരോദ്വഹനത്തിൽ സാങ്കേത് മഹാദേവ് സാർഗർ വെള്ളി നേടി. 55 കിലോ വിഭാഗത്തിലാണ് 21കാരനായ മഹാരാഷ്ട്ര സ്വദേശിയുടെ നേട്ടം. പുരുഷൻമാരുടെ 55 കിലോ ഭാരോദ്വഹനത്തിൽ പരിക്കിനോട് പടവെട്ടിയാണ് സങ്കേത് സാഗർ വെള്ളി നേടിയത്.
അവസാന ശ്രമത്തിൽ മലേഷ്യൻ താരം ഒന്നാമതെത്തി. സ്‌നാച്ചില്‍ 113 കിലോയും ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 135 കിലോയും സഹിതം ആകെ 248 കിലോ ഭാരം ഉയര്‍ത്തിയാണ് സങ്കേത് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. അവസാന ഘട്ടത്തിൽ പരിക്കേറ്റതാണ് സാങ്കേതിന് തിരിച്ചടിയായത്. സ്നാച്ച് റൗണ്ടിൽ 113 കിലോ ഭാരം ഉയർത്തി സാങ്കേത് വ്യക്തമായ ലീഡ് നേടി. ക്ലീൻ ആൻഡ് ജെർക് റൗണ്ടിലെ ആദ്യ ശ്രമത്തിലും 135 കിലോ ഉയർത്തി മികച്ച പ്രകടനം കാഴ്ചവെച്ചു.
എന്നാൽ, പിന്നീടുള്ള രണ്ടു ശ്രമങ്ങളിലും താരം പരാജയപ്പെട്ടു. 139 കിലോയാണ് ഉയർത്തേണ്ടത്. മൊത്തം 248 കിലോയാണ് സാങ്കേത് ഉയർത്തിയത്. മലേഷ്യയുടെ മുഹമ്മദ് അനീഖിനാണ് സ്വർണം. ക്ലീൻ ആൻഡ് ജെർക് റൗണ്ടിൽ താരം 142 കിലോ ഉയർത്തി. പരിക്ക് വലച്ചില്ലായിരുന്നെങ്കില്‍ സങ്കേത് സ്വര്‍ണം സ്വന്തമാക്കുമായിരുന്നു.
രണ്ടാം ശ്രമത്തില്‍ താരത്തിന്റെ വലത്തേ കൈയ്ക്ക് പരിക്കേറ്റു. ഇതോടെ ഈ ശ്രമം ഫൗളായി. പരിക്ക് വകവെയ്ക്കാതെ മൂന്നാം ശ്രമത്തില്‍ ഭാരമുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അതും വിഫലമായി. ഇതോടെ സര്‍ഗര്‍ വെള്ളിമെഡല്‍ കൊണ്ട് തൃപ്തിപ്പെട്ടു. ആകെ 249 കിലോ ഉയര്‍ത്തി ഗെയിംസ് റെക്കോര്‍ഡോടെ മലേഷ്യയുടെ ബിബ് അനീഖ് ഈയിനത്തില്‍ സ്വര്‍ണം കരസ്ഥമാക്കി. ഈ ഇനത്തിലെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് സര്‍ഗര്‍. 2021 കോമണ്‍വെല്‍ത്ത് വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടാനും സര്‍ഗറിന് സാധിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha