രാജ്യത്തെ ജനങ്ങളോട് ടൈ ധരിക്കുന്നത് നിര്‍ത്തണമെന്ന വിചിത്രമായ അഭ്യര്‍ത്ഥനയുമായി സ്പാനിഷ് പ്രധാനമന്ത്രി രംഗത്ത്
രാജ്യത്തെ ജനങ്ങളോട് ടൈ ധരിക്കുന്നത് നിര്‍ത്തണമെന്ന വിചിത്രമായ അഭ്യര്‍ത്ഥനയുമായി സ്പാനിഷ് പ്രധാനമന്ത്രി രംഗത്ത്. ഊര്‍ജം സംരക്ഷിക്കാനായി ടൈ ധരിക്കുന്നത് നിര്‍ത്തണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് രാജ്യത്തെ ജനങ്ങളോട് നിര്‍ദ്ദേശിച്ചു. വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ വച്ച് പ്രധാനമന്ത്രി ടൈ ധരിക്കാതെ സ്വയം മാതൃകയായി കാണിക്കുകയായിരുന്നു.
മാധ്യമ ലേഖകര്‍ക്ക് മുന്നില്‍ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുമ്പായി താന്‍ ടൈ ധരിക്കാത്തത് എല്ലാവരുടെയും ശ്രദ്ധയില്‍പ്പെടുത്തി. ഇത്തരം പ്രവര്‍ത്തിയിലൂടെ ഊര്‍ജത്തെ എല്ലാവര്‍ക്കും ലാഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ആവശ്യമില്ലാതെ ടൈ ഉപയോഗിക്കരുതെന്നും , ടൈ ഒഴിവാക്കുക എന്നത് ആരംഭിച്ചിട്ടില്ലെങ്കില്‍ അത് ഉടന്‍ തന്നെ ആരംഭിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ടൈയുടെ ഉപയോഗം ഒഴിവാക്കുന്നതിനു പിന്നാലെ ചൂട് കുറയുകയും അത് എയര്‍കണ്ടീഷണറിന്റെ ഉപയോഗത്തെ വളരെയധികം കുറയ്ക്കാനും കഴിയും. ഈ ആഴ്ച, മാഡ്രിഡിലെ താപനില 36 ഡിഗ്രി സെല്‍ഷ്യസിലേക്കും അന്‍ഡലൂഷ്യയിലെ സെവില്ലെയില്‍ 39 ഡിഗ്രി സെല്‍ഷ്യസിലേക്കും ഉയര്‍ന്നു. സ്‌പെയിനില്‍ താപനില തുടര്‍ച്ചയായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്താണ് ഇത്തരം ഒരു അഭിപ്രായവുമായി പ്രധാനമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
"
https://www.facebook.com/Malayalivartha