ഇറാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 53 ആയി: കാണാതായ 16 പേര്‍ക്കുള്ള തിരച്ചില്‍ ആരംഭിച്ചു
കനത്ത മഴയെ തുടര്‍ന്ന് ഇറാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ 53 പേര്‍ മരിച്ചു. 16 പേരെ ഇപ്പോഴും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 3000 പേര്‍ക്ക് അടിയന്തര താമസ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും 1300 പേരെ കൂടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ റിലീഫ് ആന്‍ഡ് റെസ്‌ക്യൂ ഓര്‍ഗനൈസേഷന്‍ മേധാവി മെഹ്ദി വാലിപൂര്‍ വ്യക്തമാക്കി. 3000 രക്ഷാപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന 687 രക്ഷാസംഘങ്ങളാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
വെള്ളപ്പൊക്കം നേരിടാന്‍ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി വെള്ളിയാഴ്ച ഉത്തരവിട്ടു. തെക്കന്‍ ഇറാനിലെ വെള്ളപ്പൊക്കത്തില്‍ 22 പെരികൂടുതല്‍ ആളുകള്‍ മരിച്ചതായും ഒരാളെ കാണാതായതായും കഴിഞ്ഞ ശനിയാഴ്ചയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. .
ഇറാനിലെ ഒരു വേനല്‍ക്കാല വാരാന്ത്യത്തിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. 2019-ല്‍ തെക്കന്‍ ഇറാനില്‍ 76 പേരെ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തുകയും 2 ബില്യണ്‍ ഡോളറിലധികം നാശനഷ്ടം വരുത്തുകയും ചെയ്തു.
"
https://www.facebook.com/Malayalivartha