അമേരിക്കന്‍ സ്പീക്കറുടെ വിമാനത്തില്‍ ബോംബിടാന്‍ ചൈന; തായ്വാന്‍ യുദ്ധംതുടങ്ങി പഞ്ഞടുത്ത് ചൈനീസ് നേവി അടുത്ത യുദ്ധത്തിന് തുടക്കം
ചൈന അധികം വൈകാതെ തന്നെ തായ്വാനെ ആക്രമിക്കും. അതിനുള്ള എല്ലാ സാധ്യതകളും ചൈന തുറന്നിട്ടു കഴിഞ്ഞു. റഷ്യ യുക്രൈന്‍ യുദ്ധം അവസാനിക്കും മുമ്പു തന്നെ അതുണ്ടാകും എന്നാണ് യുദ്ധ വിദഗ്ദരുടെ പ്രവചനം. തായ്‌വാന്‍ സന്ദര്‍ശനത്തിനായി അമേരിക്കന്‍ സ്പീക്കര്‍ നാന്‍സി പെലോസി പുറപ്പെട്ട ഉടന്‍ തന്നെ തായ് വാന്‍ തീരത്തിനു സമീപം ചൈനയുടേ സൈനിക പ്രകടനം അരങ്ങേറിയിരുന്നു. ഇത് യുദ്ധ നീക്കങ്ങളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. പെലോസി യുടെ തായ്വാന്‍ സന്ദര്‍ശനം തങ്ങളുടെ യുദ്ധ നീക്കങ്ങള്‍ക്ക് ഇടങ്കോലിടും എന്ന് കരുതി ചൈന ഭീഷണിയും മുഴക്കിക്കഴിഞ്ഞു. പെലോസി തായ് വാന്റെ മണ്ണില്‍ ഇറങ്ങാന്‍ ശ്രമിച്ചാല്‍ അവര്‍ സഞ്ചരിക്കുന്ന വിമാനം വെടിവെച്ചിടുമെന്നാണ് ചൈനയുടെ ഭീഷണി.
ഇങ്ങനെ ഒരു ഭീഷണി ചൈന മുഴക്കിയതുകൊണ്ടു തന്നെ അമേരിക്ക അതിനെ എതിര്‍ത്ത് തോല്‍പ്പിക്കുമോ. അതോ പിന്തിരിയുമോ എന്ന ചോദ്യവും പ്രസക്തമാവുകയാണ്. പെലോസി തായ്വാന്‍ മണ്ണില്‍ കാലു കുത്തിയാല്‍ യുദ്ധം ഉറപ്പായും ഉണ്ടാകും. അങ്ങനെ വന്നാല്‍ യുദ്ധത്തിന് കാരണം അമേരിക്കയാണെന്ന പ്രതീതി വരും. പെലോസി ഇറങ്ങിയില്ലെങ്കില്‍ അത് അമേരിക്കയുടെ ഭയന്നുകൊണ്ടുള്ള ഒളിച്ചോട്ടമാണെന്ന രീതിയിലും വരും. ഏതായാലും കഴിഞ്ഞനാലു പതിറ്റാണ്ടുകാലത്തിനിടയിലെ ഏറ്റവും വലീയ ഒരു പ്രതിസന്ധിയിലൂടെയാണ് തായ് വാന്‍ ഇപ്പോള്‍ കടന്നു പോകുന്നത്. വൈകാതെ തന്നെ മറ്റൊരു യുക്രെയിന്‍ തായ് മോഡല്‍ ഉണ്ടാകും എന്നാണ് ഈ മേഖലയിലെ സംഭവ വികാസങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
അമേരിക്കന്‍ ഭരണകൂടത്തിലെ മൂന്നാമത്തെ വലിയ അധികാരകേന്ദ്രത്തിന്റെ തായ് വാന്‍ സന്ദരിശനം ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് കടുത്ത ഭാഷയിലുള്ള ചൈനയുടെ ഈ കൊലവിളി. തീയോട് കളിക്കുന്നവര്‍ തീയിനാല്‍ നശിപ്പിക്കപ്പെടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ചൈനീസ് പരമാധികാരി ഷി ജിന്‍പിങ് അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന് നല്‍കിയ മുന്നറിയിപ്പ്. അമേരിക്ക പ്രായോഗിക ബുദ്ധിയോടെ പെരുമാറുമെന്ന് കരുതുന്നു എന്ന താക്കീതും ചൈന അമേരിക്കയ്ക്ക് നല്‍കി. എന്നാല്‍ ആ ഭീഷണികള്‍ക്കൊന്നും വഴങ്ങാതെയായിരുന്നു പെലോളിയുടെ സന്ദര്‍ശനം പ്രഖ്യാപിച്ചത്.
അതേസമയം ചൈന സൈനീക നീക്കങ്ങള്‍ തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. ഇന്നലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി തായ് വാന്‍ കടലിടുക്കില്‍ നടത്തിയ സൈനിക പ്രകടനം തന്നെയാണ് ഈ സൂചന നല്‍കുന്നത്. യുക്രൈനില്‍ റഷ്യ ഈ രീതിയാണ് പ്രയോഗിച്ചത്. സൈനീക പ്രകടനത്തില്‍ മിസൈലുകളും യുദ്ധവിമാനങ്ങളും പങ്കെടുത്തിരുന്നു എന്നാണ് വിവരം. പക്ഷേ ഇക്കാര്യം ചൈനീസ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം രണ്ട് ചൈനീസ് യുദ്ധക്കപ്പലുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടൊപ്പം ചൈനയുടെ തെക്കന്‍ തീരത്ത് ഗുവാംഗ്‌ഡോംഗിന് സമീപം ചൈനീസ് നാവിക സേനയുടെ പ്രകടനവും നടക്കുന്നുണ്ട്.
എന്നാല്‍ ഇത് വെറും ഭീഷണിപ്പെടുത്തല്‍ മാത്രമാണെന്നും പെലോസിയുടെ തായ് വാന്‍ സന്ദര്‍ശനം തടയണം എന്നതുമാണ് ഇതിന്റെ എല്ലാം ഉദ്ദേശം എന്ന് വിലയിരുത്തുന്നവരും ഉണ്ട്. അമേരിക്കന്‍ ഭരണ ഘടനപ്രകാരം പാര്‍ലമെന്റിന്റെ മേധാവിയായ സ്പീക്കറെ തടയാന്‍ പ്രസിഡന്റിന് അധികാരമില്ല. അതുകൊണ്ടു തന്നെ നാന്‍സി പെലോസിയോട് തായ് വാന്‍ സന്ദര്‍ശനം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ ജോ ബൈഡനും സാധിക്കുകയില്ല. അതേസമയം, ഈ സന്ദര്‍ശനം അത്ര നല്ലൊരു ആശയമല്ല എന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍, അമേരിക്കന്‍ സേന അങ്ങനെ ചിന്തിക്കുന്നു എന്നതാണ് താന്‍ സൂചിപ്പിച്ചതെന്ന് ബൈഡന്‍ പിന്നീട് തിരുത്തി പറഞ്ഞത്.
അതേസമയം പ്രതിസന്ധി അതിന്റെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തിയ ഈ സാഹചര്യത്തില്‍, എന്തിനും തയ്യാറായി നില്‍ക്കുകയാണ് ചൈന. ''ഞങ്ങള്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയില്ല എന്ന് പറയരുത്'' എന്ന വാചകവും ചൈനീസ് അധികൃതര്‍ ഉരുവിട്ടുകഴിഞ്ഞു. 1962ല്‍ ഇന്ത്യയെ ആക്രമിക്കുന്നതിനു മുന്‍പും, 1979ല്‍ വിയറ്റ്‌നാം ആക്രമിക്കുന്നതിനു മുന്‍പും ചൈന ആവര്‍ത്തിച്ചത് ഇതേ വാചകങ്ങള്‍ ആയിരുന്നു എന്ന് ചൈനീസ് കാര്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടു തന്നെ യുദ്ധം ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.
https://www.facebook.com/Malayalivartha