100 റഷ്യന്‍ സൈനീകരെ ഒറ്റയടിക്ക് കൊന്ന് യുക്രൈന്‍ ഏറ്റവും വലിയ യുദ്ധ നഷ്ടത്തില്‍ വിറച്ച് പുടിന്
റഷ്യ യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയ്ക്ക് സംഭവിച്ചതില്‍ വച്ച് ഏറ്റവും വലിയ ആയുധ നഷ്ടവും ആള്‍ നാശവുമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. യുദ്ധം തീരുകയാണ് എന്ന പ്രതീതി സൃഷ്ടിച്ച സാഹചര്യത്തിലാണ് ഇങ്ങനെയുള്ള നീക്കങ്ങള്‍ ഉണ്ടായിരിക്കുന്നത്. അമേരിക്കയുടെ സഹായം മുമ്പ് ഇല്ലാത്ത തരത്തില്‍ അസാധാരണമാം വിധം യുക്രൈന് ലഭിക്കുന്നുണ്ട് എന്നാണ് റഷ്യ വിലയിരുത്തുന്നത്. ഈ ആക്രമണം അതിനുള്ള ഉദാഹരണമായും റഷ്യ കാണുന്നു. മാത്രമല്ല അമേരിക്ക കൂടുതല്‍ യുദ്ധ വിമാനങ്ങള്‍ യുക്രൈന് നല്‍കാന്‍ പോകുകയാണ്. അങ്ങനെയാകുമ്പോള്‍ പതിവ് രീതിയില്‍ നിന്ന് വ്യത്യസ്ഥമായി യുക്രൈനും ആകാശ യുദ്ധത്തിലേയ്ക്ക് കടക്കും. വളരെ ടാലന്റഡ് ആയിട്ടുള്ള പൈലറ്റുമാര്‍ യുക്രൈന് ഉണ്ട്. കീവിലെ പ്രേതം എന്ന വിശേഷണമുള്ള ലോക ശ്രദ്ധ നേടിയ ഫൈറ്റര്‍ പൈലറ്റുമാര്‍ അതിനൊരു ഉദാഹരണമാണ്. നിരവധി പേരെ പരിശീലിപ്പിക്കും എന്നും അമേരിക്ക അറിയിച്ചിട്ടുണ്ട്. ഈ യുദ്ധം അനന്തമായി നീളാന്‍ തന്നെയാണ് സാധ്യത.
ആദ്യ ഘട്ട ആക്രമണത്തില്‍ തന്നെ റഷ്യയ്ക്ക് ഇത്രയും വലിയ പ്രഹരം ഏല്‍പ്പിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് യുക്രൈന്‍ ഇപ്പോള്‍ ഉള്ളത്. തെക്കന്‍ യുക്രെയ്‌നിലെ ഹഴ്‌സന്‍ മേഖലയില്‍ റഷ്യന്‍ സേനയുടെ 2 ആയുധപ്പുരകളെയാണ് യുക്രെയ്ന്‍ സേന കത്തിച്ചത്. നൂറിലേറെ പേരാണ് അവിടെ കൊല്ലപ്പെട്ടത്. മാത്രമല്ല 7 ടാങ്കുകളും തകര്‍ത്തുവെന്നാണ് യുക്രൈന്‍ പറയുന്നത്. അധിനിവേശ ക്രൈമിയയില്‍ നിന്ന് ഹഴ്‌സനിലെ റഷ്യന്‍ സേനയ്ക്കു സാധനസാമഗ്രികള്‍ എത്തിച്ചിരുന്ന റെയില്‍ പാതയിലെ ഡിനിപ്രോ നദിക്കു കുറുകെയുള്ള പാലം തകര്‍ത്ത് റഷ്യന്‍ സേനയെ യുക്രൈന്‍ ഒറ്റപ്പെടുത്തുകയും ചെയ്തതോടെ പുടിന് കാര്യങ്ങള്‍ ദുര്‍ഘടമായി. പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കിയ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ സേനയ്ക്കു നാശമുണ്ടാക്കിയത് എന്ന് സ്ഥിരീകരിച്ചു കഴിഞ്ഞു. ആറാം മാസത്തിലെത്തിയ യുക്രെയ്ന്‍ റഷ്യ സംഘര്‍ഷത്തില്‍ റഷ്യ നേരിടുന്ന ഏറ്റവും വലിയ ആള്‍നാശമാണിത്.
പതിനായിരക്കണക്കിനു സൈനികര്‍ നഷ്ടമായ റഷ്യ പ്രതിരോധത്തിലായതായി ബ്രിട്ടനിലെ മിലിറ്ററി ഇന്റലിജന്‍സ് ഏജന്‍സിയിലെ റിച്ചഡ് മൂര്‍ പറഞ്ഞു. അധിനിവേശത്തിന്റെ ആദ്യഘട്ടത്തിലെ കുതിപ്പു തുടരാനാകാതെ റഷ്യന്‍ സേന നശീകരണ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു. സേനാനീക്കം നടന്ന ചില ഗ്രാമങ്ങളിലെ എല്ലാ വീടുകളും തകര്‍ത്ത നിലയിലാണ്. ഒട്ടേറെ യുക്രെയ്ന്‍ നഗരങ്ങളില്‍ റഷ്യ രാത്രി ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം പൂര്‍വ ഡോണെറ്റ്‌സ്‌കിലെ ജയിലില്‍ മിസൈല്‍ ആക്രമണത്തില്‍ 50 യുദ്ധത്തടവുകാര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇരുകൂട്ടരും പരസ്പരം പഴിചാരല്‍ തുടരുന്നു. കൊല്ലപ്പെട്ടവരുടെ പട്ടിക റഷ്യന്‍ സേന പുറത്തുവിട്ടു. യുഎസ് നിര്‍മിത ഹിമാര്‍സ് റോക്കറ്റ് ആക്രമണത്തില്‍ റഷ്യ അനുകൂല യുക്രെയ്ന്‍ വിമതരാണ് കൊല്ലപ്പെട്ടതെന്നും 73 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. സംഭവത്തില്‍ റഷ്യ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതു നിഷേധിച്ച യുക്രെയ്ന്‍ റഷ്യ യുദ്ധത്തടവുകാരെ വധിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്നു. യുക്രെയ്‌നിലെ ജയിലുകളിലെ യുദ്ധത്തടവുകാരെ കാണാന്‍ അനുവദിക്കണമെന്ന് റെഡ് ക്രോസ് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha