Widgets Magazine
13
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു... സംസ്ഥാനത്ത് തുലാവര്‍ഷം ഇന്ന് മുതല്‍ ശക്തമായേക്കും....അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


കടിച്ചതും പിടിച്ചതും പോയി എന്ന അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ... വഖഫ് ബോർഡിന്റെ വകതിരിവില്ലാത്ത നിലപാടിനൊപ്പം, നിൽക്കുന്ന മുഖ്യമന്ത്രിയുടെ കൈയിൽ നിന്നും ന്യൂനപക്ഷങ്ങളുടെ ചുക്കാൻ കേന്ദ്രം പിടിച്ചു വാങ്ങി...


എ.ടി.എമ്മിലേക്ക് കുതിച്ചെത്തി കാട്ടുപന്നി...ചില്ലുവാതിൽ തകർത്ത് അകത്തു കയറി...പണമെടുക്കാന്‍ നിന്നയാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.. ഗ്ലാസ് തകർക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്...


യെമനിൽ നിന്ന് ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ...വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വിജയകരമായി നശിപ്പിച്ചു... ഹൂത്തികൾ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തു...


പതിമൂന്നാം തീയതി മുതൽ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്...

തയ്‌വാന്‍ ഉള്‍ക്കടലിലേക്ക് കുതിച്ച് അമേരിക്കന്‍ വിമാനവാഹിനിക്കപ്പലുകള്‍; യുദ്ധം തുടങ്ങി

31 JULY 2022 02:21 PM IST
മലയാളി വാര്‍ത്ത

തയ്‌വാന്‍ വീണ്ടും അമേരിക്കയുടേയും ചൈനയുടേയും സൈനിക ബല പരീക്ഷണ വേദിയാവുന്നു. തയ്‌വാന്‍ ഉള്‍ക്കടലിലേക്ക് അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ പട നീങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ചൈനയുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിക്കൊണ്ടുള്ള യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കുന്നത്.

അമേരിക്കന്‍ വിമാനവാഹിനിക്കപ്പല്‍ യുഎസ്എസ് റൊണാള്‍ഡ് റീഗണും പടക്കപ്പല്‍പടയും സിംഗപൂരില്‍ നിന്നും തയ്‌വാന്‍ ഉള്‍ക്കടലിലേക്ക് തിരിച്ചുവെന്നാണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഈ അമേരിക്കന്‍ പടയില്‍ ഗൈയ്ഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും ഗൈയ്ഡഡ് മിസൈല്‍ ക്രൂയിസറുകളും ഉണ്ടെന്നാണ് കരുതപ്പെടുന്നത്.

നാന്‍സി പെലോസി തയ്‌വാനിലേക്കെത്തുകയാണെങ്കില്‍ 1997നു ശേഷം സന്ദര്‍ശനം നടത്തുന്ന അമേരിക്കയുടെ ഏറ്റവും ഉയര്‍ന്ന പദവിയുള്ള വ്യക്തിയാവും. അമേരിക്കയില്‍ പ്രസിഡന്റിനോ വൈസ് പ്രസിഡന്റിനോ എന്തെങ്കിലും സംഭവിച്ചാല്‍ അടുത്ത പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ചുമതലപ്പെട്ടയാളാണ് ജനപ്രതിനിധി സഭ സ്പീക്കര്‍. തയ്‌വാന്‍ തങ്ങളുടെ ഭാഗമാണെന്ന നിലപാട് ആവര്‍ത്തിക്കുന്ന ചൈനയുടെ വാദങ്ങള്‍ അമേരിക്ക അംഗീകരിക്കുന്നില്ലെന്ന സൂചനയും ഈയൊരു സന്ദര്‍ശനം നല്‍കുന്നുണ്ട്. ഇതാണ് ചൈനയെ പ്രകോപിതരാക്കുന്നതും.

അതേസമയം, നാന്‍സി പെലോസി സന്ദര്‍ശന നടപടികളുമായി മുന്നോട്ടു പോയാല്‍ കടുത്ത നടപടിയുണ്ടാവുമെന്ന് ചൈനയുടെ പ്രതിരോധ വക്താവ് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് ഇന്തോ പസിഫിക് മേഖലയിലെ സൈനിക ശേഷി കൂടുതായി തയ്‌വാന്‍ കേന്ദ്രീകരിക്കാന്‍ അമേരിക്ക നിര്‍ബന്ധിതരായിരിക്കുന്നത്. മേഖലയിലെ സൈനിക സാന്നിധ്യം ചൈനീസ് ജനകീയ വിമോചന സേനയും വര്‍ധിപ്പിക്കുന്നതായി സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്ന് തെളിവു ലഭിച്ചിരുന്നു.

തയ്‌വാനിലേക്ക് ഏഴുമിനിറ്റുകൊണ്ട് പറന്നെത്താവുന്ന ലോങ്ടിയന്‍ വ്യോമതാവളത്തിലെ പോര്‍വിമാനങ്ങളുടെ എണ്ണം ചൈന വലിയ തോതില്‍ വര്‍ധിപ്പിച്ചിരുന്നു. ജെ11, ജെ16 പോര്‍വിമാനങ്ങളും ജെ6 സ്‌പെഷല്‍ ഡ്രോണുകളുമാണ് ഈ വ്യോമതാവളത്തില്‍ വിപുലമായി ഒരുക്കിയിട്ടുള്ളത്. തയ്‌വാനുമായി സംഘര്‍ഷമുണ്ടായാല്‍ വ്യോമ പ്രതിരോധ സംവിധാനം തകര്‍ക്കാനായി ആയിരക്കണക്കിന് ജെ6 ഡ്രോണുകളെ ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. സ്‌ഫോടകവസ്തുക്കളുമായി സഞ്ചരിക്കുന്ന ഡ്രോണുകള്‍ മിസൈലുകളുടെ ഫലം ചെയ്യുകയും ചെയ്യും.

കഴിഞ്ഞ ഏപ്രിലിലാണ് നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍, കോവിഡ് പോസിറ്റീവായതോടെ അന്നത്തെ സന്ദര്‍ശനം നടക്കാതെ പോവുകയായിരുന്നു. ഇതുവരെ ഔദ്യോഗികമായി എപ്പോഴാണ് തയ്‌വാന്‍ സന്ദര്‍ശിക്കുകയെന്ന് നാന്‍സി പെലോസി പറഞ്ഞിട്ടില്ല. എന്നാല്‍ തയ്‌വാന് നല്‍കുന്ന പിന്തുണ വളരെ പ്രധാനമാണെന്ന് അവര്‍ അറിയിക്കുകയും ചെയ്തിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വത്ത് തട്ടിയെടുക്കാന്‍ അഭിഭാഷകനെ തട്ടിക്കൊണ്ടു പോയി ആര്യങ്കാവ് കൊക്കയില്‍ തള്ളി കൊല്ലാന്‍ ശ്രമിച്ച കേസ്... അനുജനടക്കം 7 പ്രതികള്‍ 22 ന് ഹാജരാകാന്‍ ഉത്തരവ്  (9 minutes ago)

കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി പരമോന്നത കോടതി.... കേസില്‍ പ്രതികളോ കുറ്റക്കാരോ ആയതിന്റെ പേരില്‍ ഒരാളുടെ വീട് ഇടിച്ചു നിരത്തുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ആവര്‍ത്തിച്ച്  (18 minutes ago)

ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക കാലാവസ്ഥ പ്രവചനവുമായി തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം....  (27 minutes ago)

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്.... പവന് 320 രൂപയുടെ കുറവ്  (30 minutes ago)

എറണാകുളം ഏലൂരില്‍ യുവാവിനെ പുഴയില്‍ വീണ് കാണാതായി... തെരച്ചില്‍ ഊര്‍ജ്ജിതമാക്കി  (33 minutes ago)

ഓഹരി വിപണിയില്‍ നഷ്ടം... രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു....  (44 minutes ago)

32 വര്‍ഷമായി പ്രവാസി, ഒമാനിൽ അവധി കഴിഞ്ഞെത്തി നാലാം ദിവസം മലയാളി കുഴഞ്ഞുവീണ് മരിച്ചു  (59 minutes ago)

ആലുവയില്‍ വാഹനാപകടത്തില്‍ വയോധികന് ദാരുണാന്ത്യം  (1 hour ago)

സങ്കടക്കാഴ്ചയായി... റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ തട്ടി സ്ത്രീയുടെ രണ്ട് കാലുകള്‍ നഷ്ടപ്പെട്ടു...  (2 hours ago)

കന്യാകുമാരിയില്‍ വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവര്‍ പ്രതിമയ്ക്കും മദ്ധ്യേ നിര്‍മിച്ച കണ്ണാടിപ്പാലം ജനുവരി ഒന്നിന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും  (2 hours ago)

പ്രശസ്ത ബംഗാളി നടന്‍ മനോജ് മിത്ര അന്തരിച്ചു.... 85 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു  (2 hours ago)

കല്‍പാത്തിയില്‍ രഥോത്സവത്തിന്റെ ഒന്നാം തേരിന്റെ പ്രയാണത്തിന് ഇന്ന് തുടക്കം.. രഥസംഗമം വെള്ളിയാഴ്ച  (3 hours ago)

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും പോളിങ് തുടങ്ങി.. ആദ്യ മണിക്കൂറില്‍ ഭേദപ്പെട്ട പോളിങ്, ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിര  (3 hours ago)

ഈ വര്‍ഷത്തെ ബുക്കര്‍ പുരസ്‌കാരം ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേയ്ക്ക്....  (3 hours ago)

ഡി.ആര്‍.ഡി.ഒ വികസിപ്പിച്ച ദീര്‍ഘദൂര ലാന്‍ഡ് അറ്റാക്ക് ക്രൂസ് മിസൈല്‍ ഒഡീഷ തീരത്തെ ചാന്ദിപൂര്‍ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ കന്നി പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കി  (3 hours ago)

Malayali Vartha Recommends