സിന്ധ് പ്രവേശ്യയില്‍ വെള്ളപ്പൊക്കം; പാകിസ്താനിലെ 50 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍
പാകിസ്താനിലെ ബലൂചിസ്ഥാനില്‍ ഉണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സിന്ധ് പ്രവേശ്യയിലെ 30 ഓളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ഇതോടെ സിന്ധ് പ്രവേശ്യയില്‍ ആകെ വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഗ്രാമങ്ങളുടെ എണ്ണം അമ്പത് കടന്നു. നിലവില്‍ വെള്ളപ്പൊക്കം മാറ്റമില്ലാതെ തുടരുകയാണ്.തൊട്ടടുത്ത ജില്ലകളിലും വെള്ളപ്പൊക്കം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.ദാദു ജില്ലയിലെ കച്ചോയില്‍ മുപ്പത് ഗ്രാമങ്ങളും ലിങ്ക് റോഡുകളും വെള്ളത്തില്‍ മുങ്ങി. ദുരിതബാധിത പ്രദേശത്തെ ജനങ്ങള്‍ ജീവന്‍ രക്ഷിക്കുന്നതിനായി ഉയര്‍ന്ന പ്രദേശങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്.
ബലൂചിസ്ഥാനെയും സിന്ധ് പ്രവിശ്യയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് ലിങ്ക് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഇരു മേഖലകളും തമ്മിലുള്ള ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട നിലയിലാണ്.പ്രധാന പാലങ്ങള്‍ തകര്‍ന്നതിനാലും ഹൈവേയുടെ ഭാഗങ്ങള്‍ ഒലിച്ചുപോയതിനാലും ക്വറ്റ കറാച്ചി ദേശീയപാതയിലെ ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നെന്നും റിപ്പോര്‍ട്ടുണ്ട്.
ഈ വര്‍ഷത്തെ മണ്‍സൂണ്‍ സീസണില്‍ ബലൂചിസ്ഥാനില്‍ അസാധാരണമാം വിധം കനത്ത മഴയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം അടുത്ത 24 മണിക്കൂറിനുള്ളില്‍ പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയാണ് ഉള്ളത്. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യത ഉണ്ടെന്ന് പാകിസ്ഥാന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ജനങ്ങള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചു.
കഴിഞ്ഞയാഴ്ച പാകിസ്താനിലെ കൊഹിസ്ഥാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ അമ്പതോളം വീടുകള്‍ ഒലിച്ചുപോയിരുന്നു. രണ്ട് ഗ്രാമങ്ങളെയായിരുന്നു വെള്ളപ്പൊക്കം ബാധിച്ചത്. വീടുകളും മിനി പവര്‍ സ്റ്റേഷനുകളും ഒലിച്ചുപോയിരുന്നു.
https://www.facebook.com/Malayalivartha