ഫിലിപ്പീന്‍സില്‍ കപ്പലുകള്‍ കൂട്ടിയിടിച്ചു; 28 മരണം, 200ഓളം പേരെ കാണാതായി
ഫിലിപ്പീന്‍സില്‍ യാത്രാകപ്പലും ചരക്കുകപ്പലും കൂട്ടിയിടിച്ച് 28 മരണം. ഏകദേശം 200 ഓളം ആളുകളെ കാണാതായിട്ടുണ്ട്. തീരസംരക്ഷണ സേനയുടെ രക്ഷാപ്രവര്‍ത്തനത്തില്‍ 629 പേരെ രക്ഷപ്പെടുത്തി.
ഇന്നലെ രാത്രി ഫിലിപ്പീന്‍സിലെ സെബുവിലാണ് സംഭവം. എ.വി സെന്റ് തോമസ് അക്വിനാസ് എന്ന യാത്രാകപ്പലും ചരക്കു കപ്പലായ സല്‍പീസിയോ എക്‌സ്‌പ്രസ് 7നുമാണ് കൂട്ടിയിടിച്ചത്. മരണ സംഖ്യ ഇനിയും കൂടുതലാകാനാണ് സാധ്യത.
രക്ഷാപ്രവര്‍ത്തനം തുടര്‍ന്നു വരുകയാണ്. 752 യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഇതില്‍ 118 പേര്‍ കപ്പല്‍ ജീവനക്കാരാണ്. അപകടം നടന്നത് രാത്രിയായതിനാല്‍ യാത്രക്കാരെല്ലാം ഉറക്കത്തിലായിരുന്നു.
https://www.facebook.com/Malayalivartha